Chapter Title : മഴത്തുള്ളിക്കിലുക്കം 2 [Indrajith]
"അതിനെന്താ....എന്റെ ആയിശു പറഞ്ഞാ ഞാൻ പറ്റില്ലാന്ന് പറയോ..."
ഗിരി അവന്റെ ഡ്രസ്സ് എടുത്തിട്ട് യാത്രയായി.
"അതെ... "
"ഹമ് ?"
"പിന്നെ ഇപ്പൊ വന്നു കേറിയതേ ഉള്ളൂന്നു പറഞ്ഞാ മതി ട്ടോ.."
ഗിരി ഒന്ന് ചിരി പാസ്സാക്കി.
"ഓക്കേ "
ബുള്ളറ്റ് കുറച്ചു ദൂരം ഓടിച്ചപ്പോളേക്കും വീൽ പകുതിയും വെള്ളത്തിലായി...എന്നാലും ഒരാൾക്ക് നടന്നു വരാൻ വലിയ പാടൊന്നുമില്ല....
അവൻ ആ കവലയിലെത്തി...ആരേം കാണുന്നില്ല..അവൻ ഫോൺ എടുത്തു ഐഷാബിയെ വിളിച്ചു...എൻഗേജ്ഡ് ആണ് അവൻ ഫോണേൽ എന്തൊക്കെയോ ടൈപ്പ് ചെയ്തു ...പെട്ടെന്നാരോ കൈകൊട്ടി..അവൻ തലയുയർത്തി നോക്കി ആരോ കൈവീശിക്കാണിക്കുന്നു....അവൻ അങ്ങോട്ട് ചെന്നു ഒരു നീണ്ടു ചടച്ചു മനുഷ്യൻ..അയാൾ അവനെ കണ്ടതും ഒരു കൃത്രിമച്ചിരി ചിരിച്ചു, മഞ്ഞപല്ലുകൾ....തലയിൽ ഒരു ടവൽ കെട്ടി വെച്ചിരിക്കുന്നു....അവനും ഒന്ന് ചിരിച്ചെന്നു വരുത്തി. അയാൾ പണിപ്പെട്ടു അവന്റെ ബുള്ളെറ്റിനു പിന്നിൽ കയറി, കാലിൽ ഒരു കെട്ട്..വല്ല മുറിവോ മറ്റോ ആയിരിക്കും...
"പൂവാം"
"ആ "
"എത്താൻ വൈകിയോ?"
"ഇല്ല, ഞാൻ തിരിച്ചു പോയതായിരുന്നു....മഴയത്തു പെട്ടു. അപ്പോളാണ് ഫായിസിന്റെ ഫോൺ വന്നത്...അവൻ തിരിച്ചു വീട്ടിലേക്കു പോകാൻ പറഞ്ഞു...ഇവിടെ എത്താറായതും..താത്തയുടെ ഫോൺ വന്നു...ഇക്കയെ കൂട്ടിക്കൊണ്ടുവരാൻ പറഞ്ഞു."
.ഗിരി രണ്ടും കല്പിച്ചു നമ്പർ ഇറക്കി..
"ഹമ്മ്..." അയാൾ ഒന്ന് മൂളുക മാത്രം ചെയ്തു.
ഗിരി പതുക്കെ ബുള്ളറ്റ് ഓടിച്ചു...മഴ വീണ്ടും തിമിർത്തു പെയ്യാനുള്ള ലക്ഷണം കാണിച്ചു തുടങ്ങി..
അവർ വീട്ടിലെത്തി..ഐഷാബിയെ അവിടെ കണ്ടില്ല.
അയാൾ അവനോടു ഒന്നും പറയാതെ അകത്തേക്ക് കയറിപ്പോയി.
തന്റെ മെസ്സേജ് ഐഷാബി ശ്രദ്ധിച്ചിട്ടില്ലെങ്കിൽ ആകെ കുളമാകും....
അവൻ ഉമ്മറത്ത് തന്നെ നിന്നു.
"വരിന് വരിന്"
അയാൾ തിരിച്ചു
💬 Comments
View all comments