Chapter Title : മഴത്തുള്ളിക്കിലുക്കം 2 [Indrajith]
വന്നു അവനെ ക്ഷണിച്ചു...തലേക്കെട്ട് അഴിച്ചിരിക്കുന്നു...ഡൈ ചെയ്തു കറുപ്പിച്ചെടുത്ത മുടി...മൂക്കിന്ന് രണ്ടു മൂന്നു വെളുത്ത രോമം പുറത്തേക്കു തള്ളി നിൽക്കുന്നു...
"ആയിഷാ...കുടിക്കാൻ എന്തേലും എടുക്ക്.."
"ഓ "
ഐഷാബി ചായയും കുറച്ചു കടികളും കൊണ്ട്വച്ച് അകത്തു പോയി. മാക്സി മാറ്റിയിരിക്കുന്നു. അവനെ നോക്കിയത് പോലുമില്ല. ഈ പെണ്ണുങ്ങളുടെ ഒരു കാര്യം.
ഹനീഫയും ഗിരിയും കുറച്ചു നേരം സംസാരിച്ചോണ്ടിരുന്നു..
"എന്താ മഴ....കുറെ കൊല്ലത്തിനു ശേഷമാണു ഇങ്ങനെ പെയ്യുന്നതു..."
"ദേ...നിങ്ങൾ ഇങ്ങോട്ടൊന്നു വന്നേ.."..അയിഷാബി അകത്തു നിന്ന് അയാളെ വിളിച്ചു.
ഉം? അയാൾ നെറ്റിചുളിച്ചു എഴുന്നേറ്റു..
ഗിരി അവിടെ കൊണ്ട് വച്ച മിച്ചർ കുറച്ചെടുത്തു വായിലിട്ടു ചവച്ചു.
എന്തോ ആലോചിച്ചോണ്ടു ഹനീഫ തിരികെ വന്നു. ആ മുഖത്ത് വലിയ പ്രസാദമില്ല....
കുറച്ചു നേരം ആരുമൊന്നും മിണ്ടിയില്ല...പിന്നെ അയാൾ പറഞ്ഞു..
"ഫായിസ് ഫോൺ ചെയ്തിരുന്നു....ഈ മഴയത്തു നിങ്ങളെ വിടരുതെന്ന് പറഞ്ഞു...ഇന്ന് രാത്രി ഇവിടെ നിക്കാനാണ് അവൻ പറയുന്നത്..".അയാൾ പറഞ്ഞു നിർത്തി.
അയാളുടെ വർത്തമാനത്തിൽനിന്ന് അക്കാര്യത്തിൽ അയാൾക്ക് താല്പര്യം പോരാ എന്ന് ഗിരി മനസ്സിലാക്കി, അവൻ ഉള്ളിൽ ചിരിച്ചു.
"അത് സാരമില്ല ഇക്കാ, ഇപ്പോൾ വലിയ മഴയില്ലാലോ....ഇപ്പോൾ ഇറങ്ങിയാൽ രാത്രി വൈകും മുൻപ് വീട്ടിലെത്താം."
ഹനീഫ യെസ് എന്നോ നൊ എന്നോ പറഞ്ഞില്ല, പോകുകയാണെങ്കിൽ പൊക്കോട്ടെ ആശ്വാസം എന്ന് കരുതി ഒന്നും മിണ്ടാതിരുന്നു അയാൾ.
അയാളുടെ ഭാര്യ അയാളെ വീണ്ടും അകത്തേക്ക് വിളിച്ചു.
"നിങ്ങൾ എന്താ ഒന്നും മിണ്ടാതിരിക്കുന്ന് ?? അയാളെ പിടിച്ചിരുത്താൻ നോക്ക്, ആ റഷീദ് പനിപിടിച്ചു കിടപ്പാണ്...അറിയാലോ..ഈ മഴ നോക്ക്..വല്ല ആവശ്യത്തിനും ഓടാൻ ആരേലും വേണ്ടേ..."
"ഹ്മ്മ്...എന്നാലും വലിയ പരിചയമില്ലാത്ത ഒരുത്തനെ, അതും
💬 Comments
View all comments