0%

Chapter Title : മഴത്തുള്ളിക്കിലുക്കം [JO]

Author : JO Read All Parts 3.6K

മാത്രമായിരുന്ന ഞാൻ ക്ലാസിൽ പലപ്പോഴും അവൾക്കൊരു എതിരാളിയായി. ഒന്നാം സ്ഥാനത്തിനായി ഞങ്ങൾ പരസ്പരം കടിപിടി കൂടി. എനിക്കത് വാശിയായിരുന്നെങ്കിൽ അവൾക്ക് അതൊരു ആഹ്ലാദമായിരുന്നു.

ഒരാൾക്കു പോലും തുറക്കാൻ അനുവാദമില്ലാത്ത അവളുടെ ആ ബാഗും അഞ്ചോ ആറോ മഷിപ്പെനകൾ അടങ്ങിയ ആ മിക്കി മൗസിന്റെ പടമുള്ള ഇളം പിങ്ക് നിറമുള്ള ബോക്സും എനിക്കെന്നും എന്റെ അവകാശം ആയിരുന്നു. അവളുടെ വാട്ടർ ബോട്ടിലിൽ നിന്നും അവളുടെ സമ്മതം കൂടാതെ വെള്ളം കുടിക്കാനുള്ള അവകാശവും എനിക്ക് മാത്രം സ്വന്തം.!!! ഞങ്ങളുടെ പരീക്ഷകൾ അവൾക്കെന്നെയും എനിക്കവളെയും മബസ്സിലാക്കാനുള്ള വഴികൾ ആയിരുന്നു. ഞാൻ ജയിക്കുമ്പോൾ ഞാൻ അഹങ്കരിച്ചു. അവൾ ജയിച്ചാൽ അവളെന്നോട് കൂടെ ദുഖിച്ചു. ഇതൊന്നുമറിയാതെ ഞാൻ ജയിക്കുമ്പോൾ ബോയ്സും അവൾ ജയിക്കുമ്പോൾ പെണ്കുട്ടികളും തുള്ളിച്ചാടി.

സ്കൂളിലെ ക്വിസ് മത്സരങ്ങളിൽ എനിക്കുവേണ്ടി പലപ്പോഴും അവൾ മനപ്പൂർവ്വം പരാജയപ്പെട്ടിരുന്നു എന്നത് ഒരു ഏഴാം ക്ലാസ്സുകാരൻ അന്ന് അതിശയത്തോടെ മാത്രം കണ്ടു. എന്നെ കാണുമ്പോൾ മാത്രം അവളുടെ കണ്ണിൽ ഉറഞ്ഞുകൂടുന്ന ആ തിളക്കം പ്രണയമായിരുന്നോ????അറിയില്ല.

അന്നൊരു ക്വിസ് മത്സരത്തിനിടെ ഞങ്ങൾ ഒരുമിച്ചിരുന്നു പഠിച്ച ഉത്തരങ്ങളിൽ ഒന്ന് ഞാൻ തെറ്റിച്ച് അവൾക്ക് പിന്നിൽ ഞാൻ രണ്ടാമത് ആകുകയും മറ്റൊരുവൻ അവൾക്കൊപ്പമെത്തി അവൾ അവനോടൊപ്പം സബ് ജില്ലാ മത്സരത്തിന് പോകുമെന്ന് അദ്ധ്യാപകർ തീരുമാനിക്കുകയുംകമ്പികുട്ടന്‍.നെറ്റ് ചെയ്തപ്പോൾ അന്നവൾ അത്രയധികം കോപകുലയായത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ ഇത്ര വർഷങ്ങൾ വേണ്ടിവന്നു. നീയെന്നെ മറ്റൊരുത്തന്റെ കൂടെ പറഞ്ഞു വിടുമോ എന്ന ചോദ്യമായിരുന്നോ ആ ദേഷ്യത്തിൽ ഒളിച്ചിരുന്നത്??? നിനക്കാ ഉത്തരം അറിയമായിരുന്നല്ലോ പിന്നെന്തിന് അഭിജിത്തിനെ ജയിപ്പിച്ചു എന്ന ആ കണ്ണീരിൽ കുതിർന്ന ചോദ്യത്തിന് അന്നെനിക്ക് ഉത്തരമില്ലായിരുന്നു.

അവൾക്കെന്നെ

💬 Comments

View all comments