Chapter Title : മഴത്തുള്ളിക്കിലുക്കം [JO]
അറിയാമായിരുന്നു. എന്റെ കണ്ണൊന്നു കലങ്ങിയാൽ അല്ല മനസ്സിലൊരു കരട് വീണാൽ പോലും അവളത് അറിഞ്ഞിരുന്നു. പക്ഷേ അത് മനസ്സിലാക്കാൻ എത്ര ഋതുക്കൾ ഞാൻ പാഴാക്കിയെന്നത് ഒന്നുകിൽ വിധിയുടെ കളിയാവാം...അല്ലെങ്കിൽ ദൈവത്തിന്റെ തീരുമാനമാകാം.....
ഹൈസ്‌ക്കൂൾ ജീവിതത്തിലേക്ക് കടന്നപ്പോൾ ആ ബന്ധം താൻ മനപ്പൂർവ്വം ഒഴിവാക്കുകയായിരുന്നോ????അവളോടെനിക്ക് പ്രണയമായിരുന്നോ???? അറിയില്ല...പക്ഷേ എന്നോടല്ലാതെ മറ്റൊരു ആണിനോടവൾ മിണ്ടുമ്പോൾ എന്റെ ഹൃദയത്തിൽ നിന്ന് രക്തമൊഴുകുന്നത് എനിക്ക് അറിയാമായിരുന്നു.
എങ്കിലും പറയാൻ അന്നത്തെ പ്രായവും അറിവും പര്യാപ്തമായിരുന്നില്ല. പ്രണയം അന്ന് ടീച്ചർക്ക് അടി തരാനും കുട്ടികൾക്ക് കളിയാക്കാനുമുള്ള വെറും പേരായിരുന്നു. ജോക്ക് അനുവിനോട് ലൈൻ ആണ് എന്ന കുട്ടികൾ ചാർത്തിത്തരുന്ന ദുഷ്പേരാണോ എന്നെ തടഞ്ഞത്???? അല്ല....ക്രിസ്ത്യാനി ചെക്കന് ഹിന്ദുപെണ്ണു എന്നത് മനസ്സിനെ കുഴക്കിയില്ലാ എങ്കിലും വിരൂപന് അപ്സരസ് ചേരില്ല എന്ന ബോധ്യം മനസ്സിൽ എന്നുമൊരു നീറ്റലായിരുന്നു. ഞാനെന്ന കുള്ളനു അവളെക്കാൾ പൊക്കമില്ലന്ന വെറും അപകർഷതാ ബോധം.....
അപകർഷതാ ബോധം മനസ്സിനെ മദിച്ചു തുടങ്ങിയതോടെ പഠനം അവരോഹണത്തിലായി. പഠനത്തിൽ പിന്നോട്ടായതോടെ എ ഡിവിഷനിൽ നിന്ന് ബി ഡിവിഷനിലേക്ക് പിന്തള്ളപ്പെട്ടതോടെ മനസ്സ് വീണ്ടും താഴെക്കിരുന്നു.
പക്ഷേ എന്നും എനിക്കായി മാത്രമവൾ വഴിയരികിൽ കാത്തുനിന്നു. എന്നിലെ മാറ്റങ്ങൾ അറിയാതെ അവളെന്നും എന്റെ മുന്നിൽ പഴയ ആ അഞ്ചാം ക്ലാസ്സുകാരിയായി. ക്ലാസ്സിലെ വിശേഷങ്ങൾ.... വീട്ടിലെ വിഷമങ്ങൾ.... ചേട്ടന്റെ തമാശകൾ..... കേട്ടെന്ന് വരുത്തി ഞാനെല്ലാം കേട്ടു നിന്നിരുന്നു....
എന്റെ ഉഴപ്പിനെക്കുറിച്ചായിരുന്നു എന്നുമവൾക്ക് പരാതി. സംശയങ്ങൾ പറഞ്ഞു തരാമെന്ന അവളുടെ സ്നേഹോപദേശങ്ങൾ എനിക്കൊരു ക്ഷീണമായിരുന്നു.
പഠിച്ചോളാമെന്ന എന്ന എന്റെ വെറും വാക്കുകൾ അവൾ കണ്ണടച്ചു വിശ്വസിച്ചു. പാദവാർഷിക പരീക്ഷയിൽ ശരാശരിയിൽ ഒതുങ്ങിയപ്പോൾ അവളപ്പോഴും വിശ്വസിച്ചു
💬 Comments
View all comments