0%

Chapter Title : മഴത്തുള്ളിക്കിലുക്കം [JO]

Author : JO Read All Parts 3.6K

മനസായിരുന്നില്ല. വാ ആയിരുന്നു. പിന്നെ നാവുയർത്തി ആരോടും ഒന്നും പറഞ്ഞിട്ടില്ല. ചോദിക്കുന്നതിന് മാത്രം ഉത്തരം നൽകി ഞാൻ എന്റെത് മാത്രമായ ദുഃഖങ്ങളിലേക്ക് ഊളിയിട്ടു.

മറക്കാൻ ആ വിവാഹം കൊണ്ടു കഴിഞ്ഞോ???? ഇല്ല എന്നുവേണം പറയാൻ. "അനുസ് ഫാം" എന്ന പേര് മാത്രം മതിയായിരുന്നു നെഞ്ചിലൊരു നെരിപ്പോട് എരിയിക്കാൻ....അന്ന് പേരിടുമ്പോൾ ഇടാൻ മറ്റൊന്നും മനസ്സിലില്ലായിരുന്നു. ഇപ്പോൾ മാറ്റാൻ ചിന്തിക്കുമ്പോൾ ആ നെരിപ്പോട് ആളിക്കത്തുന്ന പോലെ....എങ്കിലും പരമാവധി അഡ്ജസ്റ്റ് ചെയ്തു, മനസ്സിലും ജീവിതത്തിലും....!!!

പക്ഷേ അവിടെയും പരാജയം ആയിരുന്നു ഫലം. വരവ് നോക്കാതെ ചിലവ് ചെയ്യുന്ന ഭാര്യ. ഒരു രൂപ പോലും എടുത്തിട്ടില്ലങ്കിലും എന്റെ അച്ഛൻ തന്ന സ്വത്ത് കൊണ്ടല്ലേ നിങ്ങള് മൊയ്ലാളി ആയത് എന്ന വന്നതിന്റെ പിറ്റേ മാസത്തിൽ തുടങ്ങിയ പരിഹാസം എന്നുമൊരു വിങ്ങലായിരുന്നു. കുട്ടികൾ ആയപ്പോഴെങ്കിലും മാറ്റം വരുമെന്ന് കരുതി. ഒന്നുമുണ്ടായില്ല. കുട്ടികൾ വളർന്നപ്പോൾ അവരും കൂടി അമ്മക്കൊപ്പം. അച്ഛന് ഫാം ആണെന്ന് പറയാൻ മക്കൾക്ക് പുച്ഛം.!!! അതിന്റെ പേരിനോട് പുച്ഛം..!!! വന്നവഴി ആർക്കും അറിയണ്ടല്ലോ....

ഭാവിയിലെ ഡോക്ടർക്കും സോഫ്റ്റ്‌വെയർ എന്ജിനീയർക്കും ഇപ്പോൾ അച്ഛന്റെ ചെയ്തികളോട് പുച്ഛം. കള്ളിമുണ്ടുടുത്തു വീട്ടിൽ നടക്കുന്ന അച്ഛൻ അവർക്കൊരു അപമാനം പോലെ. ഫാമിന്റെ പേര് മാറ്റണമെന്ന ആവശ്യം നിർദക്ഷിണ്യം തള്ളിയതോടെ അനു എന്നത് അവരേറ്റവും വെറുക്കുന്ന പേരുകളിൽ ഒന്നായി. ആരെന്ന് അറിയില്ലെങ്കിലും അവൾ അച്ഛൻ പിഴപ്പിച്ച പെണ്ണുങ്ങളിൽ ഒന്ന് എന്നുവരെ ആയപ്പോൾ അന്നാദ്യമായി ഞാൻ പൊട്ടിത്തെറിച്ചു. പെട്ടെന്നുണ്ടായ ഭാവമാറ്റം കണ്ട് അവർ ഭയന്നത് സ്വാഭാവികം. പ്രാന്തയെന്ന്‌ കരുതിക്കാണും. എന്തായാലും അന്നത്തോടെ ഒന്നുണ്ടായി. വീട്ടിൽ നിന്നുള്ള പരാതി മാത്രമല്ല സംസാരം കൂടി നിന്നു.

💬 Comments

View all comments