Chapter Title : മഴത്തുള്ളിക്കിലുക്കം [JO]
ഭക്ഷണം കിട്ടില്ല എന്നായതോടെ അത് ഹോട്ടലിൽ നിന്നായി. എല്ലാരും കിടന്നു കഴിഞ്ഞുള്ള വരവും എഴുന്നേൽക്കുന്നതിന് മുമ്പുള്ള പോക്കും സ്ഥിരമായി. അല്ല ശീലമായി...!!!
പൂർവ്വവിദ്യാർത്ഥിസംഗമം എന്നുള്ള കത്തു കയ്യിൽ കിട്ടിയപ്പോൾ മറ്റൊന്നുമോർക്കാതെ ചാടിപ്പുറപ്പെട്ടത് അവളെ കാണാൻ മാത്രമായിരുന്നു. അതിന്റെ പേരാണ് മനസ്സിൽ ഏറ്റവും സ്പർശിച്ചത്...."ഓർമ്മക്കായ്...."
ഓർമയിൽ നിന്നുണർന്നപ്പോഴും വണ്ടി ഒഴുകിക്കൊണ്ടിരിക്കുവാണ്. ആ ഓർമകളിൽ മുഴുകിയിരുന്നതിനാൽ ആ സമയത്ത് വണ്ടിയിടിച്ചു ചത്താലും ഞാൻ അറിയുമായിരുന്നില്ല എന്നെനിക്ക് ഉറപ്പായിരുന്നു. കാരണം മനസ്സിൽ മുഴുവനും അവളാണ്.
ഇന്നത്തെ പോക്ക് തന്നെ അവളെ കാണാൻ വേണ്ടി മാത്രമാണ്. SSLC ബാച്ചു മാത്രമെന്നതിനാൽ അധികമാരും കാണില്ല. അഥവാ ഉണ്ടെങ്കിലും എനിക്ക് ആരെയും കാണേണ്ടതില്ല. അവളെ മാത്രം കാണണം...ആ വിരലുകളിൽ കൈകോർത്തു ആ വരാന്തയിൽ കൂടി നടക്കണം. ചെറിയ നര വീണു കാണും. എന്നാലും ആ കുറച്ചു നിമിഷത്തേക്കെങ്കിലും എനിക്കാ പഴയ അഞ്ചാം ക്ലാസ്സുകാരനാവണം. ഒട്ടനവധി പ്രണയങ്ങൾ വിരിഞ്ഞ ആ കലാലയ മുറ്റത്തു വെച്ചേനിക്ക് പറയണം എനിക്ക് നിന്നെ ഇഷ്ടമായിരുന്നു എന്ന്. അവൾ ഞെട്ടിത്തരിച്ചു നിൽക്കുന്നത് എനിക്ക് കാണണം. അവൾ പൊട്ടിച്ചിരിക്കുമ്പോൾ മനസ്സിൽ ആരും കാണാതെ ഒളിപ്പിച്ചു വെച്ച ആ കനൽ എനിക്ക് അവിടെവെച്ചു ഊതിക്കെടുത്തണം. അതിനു വേണ്ടി മാത്രമാണീ യാത്ര. ഒരു കാട്ടുതീ തടയാൻ. എന്നെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്ന ആ അർബുദം എനിക്കിന്ന് മുറിച്ചു മാറ്റണം. പറയാതെ പോയ പ്രണയം മനസ്സിന് എന്നുമൊരു കാൻസർ തന്നെയാണ്. ചികിത്സ ഇല്ലാത്ത കാൻസർ.
അവൾക്ക് മനസ്സിൽ ഒന്നുമുണ്ടായിരുന്നില്ല എങ്കിൽ അതൊരു തമാശയായി അവസാനിക്കും. അഥവാ അല്ലെങ്കിൽ???? അത്....അതെങ്ങനെ അവസാനിപ്പിക്കണം എന്നെനിക്ക് അറിയില്ല.... കാർ മുന്നോട്ടു ഒഴുകിക്കൊണ്ടിരുന്നു. പഴയ ഓർമ
💬 Comments
View all comments