0%

Chapter Title : മഴത്തുള്ളിക്കിലുക്കം [JO]

Author : JO Read All Parts 3.6K

വെച്ചാണ് യാത്ര. പഴയ ഓർമകൾ മറക്കാനായാവും വിവാഹശേഷം ഈ വഴി വന്നിട്ടില്ല. മനപ്പൂർവ്വം ഒഴിവാക്കി എന്നുതന്നെ പറയണം. കാറിനുള്ളിൽ ഒഴുകിയെത്തുന്ന സോങ് എനിക്കായി എഴുതിയത് പോലെ....."താനേ പൂവിട്ട മോഹം...."

പഴയ സ്ഥാനത്ത് തന്നെ വലിയൊരു കമാനത്തോട് കൂടിയ ആ കലാലയം എനിക്കൊരു അത്ഭുതമായിരുന്നു. ഓടിട്ട മുറികൾ മാറി കോണ്ക്രീറ്റ് മാളികകൾ ഉയർന്നു നിക്കുന്ന എന്റെ വിദ്യാലയം.

"ഓർമ്മക്കായ്....." വലിയ അക്ഷരത്തിൽ എഴുതിയ ബോർഡ് കണ്ടതെ വണ്ടി നിർത്തി. ആ കലാലയ മുറ്റത്തുകൂടി വർഷങ്ങൾക്ക് ശേഷം നടന്നപ്പോൾ മനസ്സ് എന്തിനോ വേണ്ടി തുടിച്ചുകൊണ്ടിരുന്നു. മിക്കവരും എത്തിയിരുന്നു. എല്ലാവരും വന്നത് ഫാമിലിയുമൊത്താവണം. ഒരു നീണ്ട ജാഥക്കുള്ള ആളുണ്ട്. എല്ലാവരും പരസ്പരം വിശേഷങ്ങൾ പങ്കുവെയ്ക്കുകയാവണം.

ആരോടും ഒന്നും മിണ്ടിയില്ല. അവരുടെ ചോദ്യങ്ങൾക്ക് എന്തൊക്കെയോ പറഞ്ഞൊഴിഞ്ഞു. കണ്ണുകൾ ചുറ്റും പരതിക്കൊണ്ടിരുന്നു...എനിക്ക് കാണേണ്ടത് ആ നീലമിഴികളെ മാത്രമാണെന്ന് വിശേഷങ്ങൾ ചോദിക്കുന്നവരോട് പൊട്ടിത്തെറിക്കും പോലെ പറയണമെന്ന് പലവട്ടം തോന്നി. അവരുടെ വിശേഷം ചോദിക്കലുകൾ ശല്യമായി മാത്രം അനുഭവപ്പെട്ടു. ചുറ്റും പരതി നോക്കിയിട്ടും ആ നീലമിഴികളുടെ അവകാശിയെ മാത്രം കണ്ടില്ല. ആ നീലമിഴികളെ ഏത് ഇരുട്ടിലും ഞാൻ മനസ്സിലാക്കുമായിയുന്നു.

വന്നിട്ടില്ല....ഇനിയിപ്പോൾ വരില്ലേ???? അങ്ങനെയൊരു സാധ്യതയെപ്പറ്റി എത്രനേരം ചിന്തിച്ചില്ലല്ലോ....എനിക്കാരെയും കാണണ്ട എന്ന് ചിന്തിച്ചുകാണുമോ ആ പഴയ ക്ഷിപ്രകോപക്കാരി??????

എന്നാലും ആദ്യം മുന്നിൽക്കണ്ട ഒരാളോട് വെറുതെ അന്വേഷിച്ചു. എല്ലാരും വന്നോ????

ഏറെക്കുറെ എല്ലാരും. കുറച്ചുപേർ വന്നോണ്ടിരിക്കുവാണ്. എന്തായാലും നമുക്ക് തുടങ്ങാം....എല്ലാർക്കും തിരിച്ചു പോകേണ്ടതല്ലേ....ഒരു ചെറിയ മീറ്റിങ് കഴിഞ്ഞാവാം വിശേഷങ്ങൾ....

എന്ത് വിശേഷം???? എനിക്കൊരു നിസ്സംഗത ആണ് തോന്നിയത്. പലരേയും അല്ല ഏറെക്കുറെ എല്ലാരേയും എനിക്ക് പരിചയമില്ല. പണ്ട് കണ്ട ഓർമ

💬 Comments

View all comments