0%

Chapter Title : മഴത്തുള്ളിക്കിലുക്കം [JO]

Author : JO Read All Parts 3.6K

പോലുമില്ല. അവളുടെ വിവാഹത്തിന് ആരൊക്കെ ഉണ്ടായിരുന്നു എന്നൊന്നും ഞാൻ കണ്ടില്ല. കാരണം കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. പിന്നെ വർഷങ്ങൾ എത്ര കഴിഞ്ഞിരിക്കുന്നു!!!! ആർക്കും ആരെയും അറിയില്ല. അങ്ങനെ തന്നെ പോട്ടെ. എന്നാലും വന്നോണ്ടിരിക്കുന്നവരുടെ കൂട്ടത്തിൽ അവളും ഉണ്ടാവുമെന്ന് എനിക്ക് ഉറപ്പായിരുന്നു.

എനിക്കാരെയും കാണണ്ട. ആ നീലമിഴികളെ എന്നിൽ നിന്നും മറ്റൊരുവൻ തട്ടിയെടുത്തിന് ശേഷം ഇന്നേവരെ പഴയ കൂട്ടുകാരിൽ ആരെയും കണ്ടിട്ടില്ല. നാട്ടിൽ വന്നിട്ടില്ല. പുറത്തുപോയി ഫാം തുടങ്ങിയത് തന്നെ ഇവറ്റകളെ ഒഴിവാക്കാനായിരുന്നു. അതുകൊണ്ടാവണം ഇപ്പോൾ ആരെയും അറിയാത്തത്. എന്നാൽ പലർക്കും എന്നെയേറിയാം....വെളിച്ചപ്പാടിനെ എല്ലാരും അറിയും വെളിച്ചപ്പാട് ആരെയും അറിയില്ല. പക്ഷേ വെളിച്ചപ്പാടിനെ അറിയുന്ന ആർക്കും അറിയില്ല വെളിച്ചപ്പാട് പൂജിച്ചതും കാണാൻ കൊതിയോടെ കാത്തുനിൽക്കുന്നതും നീലമിഴികളുള്ള ആ ദേവിയെ മാത്രമാണെന്ന്. ആ ദേവിയെ മാത്രമേ ഞാൻ പ്രതിഷ്ഠിച്ചിട്ടുള്ളൂ എന്ന്.

മീറ്റിങ് തുടങ്ങുകയാണ് എന്നറിയിപ്പ് വന്നു. ഏവരും അകത്തേക്ക് കയറി. റോഡിലേക്ക് മാത്രം നോട്ടം പായിച്ചുകൊണ്ടു തീരെ താല്പര്യമില്ലാതെ ഞാനും അകത്തേക്ക് കടന്നിരുന്നു. അവളോട് പറയാൻ ഉള്ളവ മനസ്സിൽ കുന്നുകൂട്ടി. എങ്ങനെ തുടങ്ങണം എന്നറിയില്ല. എങ്കിലും ഇന്ന് ഞാനെന്റെ മനസ്സ് തുറക്കും. അവൾ ചിരിച്ചോട്ടെ....പരിഹസിച്ചോട്ടെ....അല്ലെങ്കിൽ പറയാതെ പോയ ആ എന്റെയാ ദുഃഖത്തേക്കുറിച്ചോർത്തു അവളും കണ്ണീർ പൊഴിച്ചോട്ടെ....എന്നാലും ഇന്നത് പറയും. അതെനിക്കൊരു വശിയാണ്. പരാജയപ്പെട്ടവനും ഉണ്ടാവില്ലേ ചിലപ്പോഴൊക്കെ ഒരു വാശി...!!!

മൗനപ്രാർത്ഥനക്കൊപ്പം മീറ്റിങ് തുടങ്ങി. ഇടക്കിടക്ക് ആളുകൾ എത്തിക്കൊണ്ടിരുന്നു. സ്വാഗതം നീണ്ടുപോവുകയാണ്. പരിപാടി സംഘടിപ്പിച്ച ഇപ്പോഴത്തെ പ്രധാനാദ്ധ്യാപകൻ വെച്ചു കീറുന്നു. ഞാനതൊന്നും കേട്ടില്ല..... ..കണ്ടില്ല....കൈയടിച്ചില്ല.....ഞാൻ കാത്തിരുന്നത് ഇതുവരെ വന്നിട്ടില്ല.

പെട്ടന്നാണ് എല്ലാവരും ഒന്നെഴുനേറ്റത്. കാര്യമറിയാതെ ഞാനും എഴുനേറ്റു. ഈശ്വരപ്രാർത്ഥന കഴിഞ്ഞല്ലോ....പിന്നെ ഇതെന്താണാവോ????

പ്രിയ

💬 Comments

View all comments