0%

Chapter Title : മഴത്തുള്ളിക്കിലുക്കം [JO]

Author : JO Read All Parts 3.6K

സുഹൃത്തുക്കളെ.... നമ്മളിന്ന് ഒന്നിച്ചുകൂടുമ്പോൾ നമുക്കേറ്റവും പ്രിയപ്പെട്ട ഒരാളെ നാം വിസ്മരിച്ചുകൂടാ....അനുപമ സുരേഷ്..... പ്രധാനാദ്യപകന്റെ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങി.

എന്റെ തലച്ചോർ പെട്ടന്നുണർന്നു....അതേ അവൾ വന്നിരിക്കുന്നു....എഴുനേറ്റു നിന്നെല്ലാവരും ബഹുമാനിക്കുന്നു.അത്രക്ക് ബഹുമാനം നേടാൻ അവളാരാണിപ്പോൾ???? ആരായാലും എനിക്കൊരു ചുക്കുമില്ല. എനിക്കവളെയാണ് കാണേണ്ടത്. അവളോടൊപ്പമാണ് നടക്കേണ്ടത്. അവളോടാണ് പറയേണ്ടത്.....

ഞാൻ വന്നിട്ട് ആദ്യമായി പ്രസംഗികന്റെ മുഖത്തേക്ക് നോക്കി. ആ വാക്കുകൾ എനിക്ക് കേൾക്കണം. എത്രയും പെട്ടെന്ന്.... എന്റെ മനസ്സ് കാത്തിരുന്നവൾ ഇതാ എത്തിക്കഴിഞ്ഞു എന്ന വാക്കിനായി ഞാൻ ചെവിയോർത്തു.

അനുപമ സുരേഷ്....ആരും മറന്നിട്ടില്ല എന്നെനിക്ക് അറിയാം. ഞാൻ കണ്ടിട്ടില്ല എങ്കിലും പറയട്ടെ...അകാലത്തിൽ വിട പറഞ്ഞ ആ സുഹൃത്തിന്റെ ഓർമ്മക്കായി നമുക്കൊരു നിമിഷം കണ്ണടച്ചു പ്രാർത്ഥിക്കാം...... ആ വാക്കുകൾ തറച്ചത് എന്റെ നെഞ്ചിലായിരുന്നോ അല്ല. അതിന്റെയും അപ്പുറത്തായിരുന്നു.

എന്റെ പെണ്ണ്...ഞാൻ കാണാൻ കൊതിച്ചവൾ.... എനിക്കായി മാത്രം വേലിപ്പടർപ്പിനരുകിൽ കാത്തു നിന്നവൾ...എന്നോട് മാത്രം ഇണങ്ങിയവൾ.... പിണങ്ങിയവൾ..... അവളിന്നില്ലന്ന്.....കേട്ടത് വിശ്വസിക്കാനാവാതെ ഞാൻ ഒരു നിമിഷം ആ പ്രസംഗികന്റെ മുഖത്തേക്ക് നോക്കി. ആ മുഖഭാവം ആ പറഞ്ഞതിലെ സത്യം ഉറപ്പിച്ചതും പതറുന്ന കാലുകളോടെ ഞാൻ പുറത്തേക്കിറങ്ങി. ചുറ്റുമുള്ളത് ഒന്നും കാണാനാവുന്നില്ല. കണ്ണുകളിൽ ഇരുട്ടാണോ അതോ തുളുമ്പുന്ന അശ്രുക്കൾ കാഴ്ചയെ മറച്ചതോ????

ജോ....പിന്നിൽ നിന്നൊരു വിളി.

തിരിഞ്ഞുനോക്കി.... ആരന്നറിയില്ല... നടന്നുവരുന്ന ഒരാൾ...

കാഴ്ചയെ മറച്ച കണ്ണീർത്തുള്ളികളെ പുറം കയ്യാൽ തുടച്ചപ്പോഴെക്കും ആയാളും അടുത്തെത്തിയിരുന്നു.

ജോയല്ലേ????

മ്മ്‌....അറിയാതെ മൂളി.

എനിക്ക് തോന്നി. എന്നെ അറിയില്ല അല്ലെ....താൻ കാത്തിരുന്ന ആളിന്റെ ജീവിതം തകർത്തവനാ....

ഞാനയാളെ അമ്പരപ്പോടെ നോക്കി.

നോക്കിയിരുന്നത് അനുവിനെയല്ലേ....എനിക്കറിയാം....കെട്ടിയ എന്നെക്കാളും അവൾക്ക് തന്നെ അറിയാമായിരുന്നു.....തന്റെ ചിന്തകളും ഹൃദയത്തിന്റെ മിടിപ്പ്

💬 Comments

View all comments