0%

Chapter Title : മഴത്തുള്ളിക്കിലുക്കം [JO]

Author : JO Read All Parts 3.6K

പോലും....അന്നാ കല്യാണ പന്തലിലേക്ക് തന്നെ വിളിച്ചത് അവളെയും കൂടെ കൂട്ടാമോ എന്നറിയാനായിരുന്നു. അവൾക്കുറപ്പായൊരുന്നു താൻ വരുമെന്ന്.... അവളെ വിളിക്കുമെന്ന്.... പക്ഷേ.... താൻ....താൻ ചെന്നില്ല.....

അയാൾ ഒന്ന് നിർത്തി....

ആദ്യരാത്രിയിൽ പറയാതെ പോയ പ്രണയത്തെക്കുറിച്ചു പറഞ്ഞു പൊട്ടിക്കരഞ്ഞ ഒരു പെണ്ണിനെ താൻ കണ്ടിട്ടുണ്ടോ???? എന്നാൽ ഞാൻ കണ്ടു. എന്റെ ഭാര്യയെ..... എന്റെ അനുവിനെ....അല്ല തന്റെ അനുവിനെ..... നഷ്ടപ്പെട്ടവളുടെയല്ല അത് മനപ്പൂർവ്വം നഷ്ടപ്പെടുത്തിയവളുടെ ദുഃഖം....അത് ഞാൻ കണ്ടറിഞ്ഞു...കണ്ണീർ വീണു നനഞ്ഞ ആ ബെഡ്ഷീറ്റിനെ സാക്ഷിയാക്കി...

അവൾക്ക് പറയാൻ കഴിഞ്ഞില്ല....തനിക്കും....പക്ഷേ അവൾ അറിഞ്ഞിരുന്നു ഈ മനസ്.... തന്നെ മറക്കാൻ മാത്രം പറയരുത് എന്നായിരുന്നു അവൾ എന്നോട് ആകെ പറഞ്ഞ അപേക്ഷ...അത് ദൈവത്തിന് പോലും തോന്നിയിരിക്കാം.... അതുകൊണ്ടാവാം മറ്റൊരു പുരുഷൻ തൊടും മുന്നേ അവളൊരു വിഷാദ രോഗിയായത്. പിറ്റേന്ന് മുതൽ മറ്റൊരാളോടും അവൾ മിണ്ടിയിട്ടില്ല....ചലിച്ചിട്ടില്ല.... അവളെയും കൊണ്ടു തന്റെ അടുത്തെത്താൻ പലവട്ടം ഞാനൊരുങ്ങി. കഴിഞ്ഞില്ല.... മനസ്സ് വിലക്കി....ഇത്രയും സ്നേഹമുള്ള ഒരു പെണ്ണിനെ നഷ്ടപ്പെടും എന്ന ചിന്ത....വ്യാമോഹം ആയിരുന്നു.... കുറേക്കാലം കഴിയുമ്പോൾ അവളുടെ രോഗം മാറുമെന്നുള്ള എന്റെ ചിന്ത....നടന്നില്ല....നീണ്ട മൂന്ന് വർഷം....ആ കിടപ്പിൽ തന്നെയവൾ പോയി....യാത്ര പോലും ചോദിക്കാതെ.... താനിന്നു വരുമെന്നെനിക്ക് ഉറപ്പായിരുന്നു... അതാ വന്നത്. ഇത് താൻ അറിയണമെന്ന് എനിക്ക് തോന്നി. കൂട്ടുകാരുമായി ബന്ധവുമില്ലാത്ത താൻ അറിഞ്ഞിരിക്കില്ലന്ന് എനിക്ക് ഉറപ്പായിരുന്നു. താൻ പെണ്ണ് കെട്ടിയെന്നെനിക്കറിയാം....പക്ഷേ ഞാൻ പിന്നൊരാളെ നോക്കിയില്ല....കാരണം എന്റെ പെണ്ണ് .....അവളൊരു പെണ്ണായിരുന്നു......

ഞാനൊന്നും പറഞ്ഞില്ല....ഒഴുകിയിറങ്ങിയ കണ്ണീർ പോലും തുടക്കാൻ മനസ്സില്ലാതെ തിരിഞ്ഞു നടക്കുമ്പോൾ പിന്നിൽ അയാളുടെ സ്വരം വീണ്ടുമുയർന്നു...

ഒന്ന് ചോദിക്കാമായിരുന്നില്ലേ അവളോട്???? അല്ലെങ്കിൽ വിളിക്കമായിരുന്നില്ലേ അവളെ???? എന്തിന് വേണ്ടെന്നു

💬 Comments

View all comments