0%

Chapter Title : മഴത്തുള്ളി [Jaya sree]

Author : Jaya_sree Read All Parts 35312

എന്തേലും ചെയ്യ് ഞാൻ വിളിച്ചു പറയണോ

മനു : വേണ്ട വേണ്ട സർപ്രൈസ് ആവട്ടെ

രുക്മിണി : ഒക്കെ ബൈ

ടൗണിലെ സ്റ്റാൻഡിൽ നിന്ന് ബസ് കയറി. സൈഡ് സീറ്റ് ആയിരുന്നു

ലോക്കൽ റൂട്ട് ആണ്

ബസിൽ പാട്ട് വച്ചിരുന്നു

" ചെമ്പകപ്പൂ മോട്ടിനുള്ളിൽ വസന്തം വന്നു കാനവിലെ ഇളം കൊമ്പിൽ ചന്ദന കിളി അടക്കം ചൊല്ലി "

പുറത്തെ കാഴ്ചകളും കണ്ട് സ്വന്തം ചിന്തയിൽ മുഴിയിരുകിക്കയായിരുന്നു മനു

" ഞാൻ എന്തിനാ ഈ ചമ്മലും നാണവും ഒന്നും ഇല്ലേലും സ്വന്തം തറവാട്ടിലേക്ക് അല്ലെ പോകുന്നത് "

പെട്ടെന്ന് ചിന്തയിൽ നിന്ന് ഞെട്ടി

കണ്ടക്ടർ : ടിക്കറ്റ് ടിക്കറ്റ്

മനു : ഒരു മംഗലശ്ശേരി

കണ്ടക്ടർ : 15 രൂപ

മെയിൻ റോഡിൽ നിന്നും തിരിഞ്ഞ് ബസ്സ് ഗ്രാമപ്രദേഹത്തെ മുറിച്ചു കൊണ്ട് നീങ്ങി

പ്രത്യക്ഷത്തിൽ ഒരുപാട് മാറ്റം ഒന്നും വരാത്ത ഒരു സ്ഥലമായിരുന്നു മംഗലശ്ശേരി

നാലോ അഞ്ചോ പുതിയ വീടുകൾ ഒരു ക്ലബ് രണ്ടു കടകൾ ഒരു ചായ കട ഒരു കാവ് ഉൾഭാഗത്തേക്ക് പുതിയ റോഡുകൾ അത്രയേ ഉണ്ടായിരുന്നുള്ളൂ കഴിഞ്ഞ 10 - 15 വർഷത്തെ എടുത്ത് പറയാവുന്ന മാറ്റം

അവൻ ബസ്സിറങ്ങി...ബസ്സ് മുന്നോട്ട് പോയപ്പോൾ അതിൻ്റെ പിറകിലത്തെ ഗ്ലാസിൽ മഞ്ഞ നിറത്തിൽ എന്തോ എഴുതിയിരിക്കുന്നത് കണ്ടൂ

ഏതോ സിനിമയിൽ ഡയലോഗ്

" നോക്കണ്ട ടാ ഉണ്ണി ഇത് ഞാനല്ല "

മുന്നിൽ ഒരു പശുവിനെയും തെളിച്ച് വയസായ ഒരാള് നടന്നു വരുന്നു. ഒരു കയ്യിൽ പശുവിൻ്റെ കയർ മറ്റെ കയ്യിൽ കമ്പി പാര

കുത്തുമോ എന്നുള്ള പേടി കാരണം അവൻ ഇടത്തോട്ട് മാറി നിന്നു

അയാള് ചിരിച്ചു കൊണ്ട് : മോൻ പേടിക്കണ്ട പോയൊക്കോ ഒന്നും ചെയ്യില്ല

പുല്ല് ചവച്ച് മുന്നോട്ട് നടക്കുന്ന പശു മനുവിനെ ഇടം കണ്ണിട്ടു ഒന്ന് നോക്കി

അയാള് : മോൻ എവിടുത്തെയ ഇവിടെ കണ്ടിട്ടില്ലല്ലോ

മനു : ഞാൻ വടക്കേടത്ത്

അയാള് : അവിടെ ( ചോദ്യഭാവത്തിൽ )

മനു : പാറൂ അമ്മടെ കൊച്ചു മോൻ

അയാള് :

💬 Comments

View all comments