0%

Chapter Title : മഴത്തുള്ളി 2 [Jaya sree]

Author : Jaya_sree Read All Parts 122K

മാമി എന്നോട് നുണ പറയുവാ അല്ലെ

പ്രിയ : അല്ല

മനു : അതേ ഒരു മനുഷ്യനും എപ്പോഴും ഒരേ പോലെ പെരുമാറാൻ ഒന്നും പറ്റില്ല മാമി

പ്രിയ ചിരിച്ചു കൊണ്ട് പരിപ്പ് വട എടുത്ത് കടിച്ചു...

പരിപ്പ് വട ചവച്ച് കൊണ്ടൂ തന്നെ

പ്രിയ : നീ സൈക്കോളജി പഠിച്ചിട്ടുണ്ടോ

മനു : ഉണ്ടെങ്കിൽ

പ്രിയ : നന്നായി പോയി

മനു : എന്നോട് കളവ് പറഞ്ഞ ഞാൻ പിടിക്കും

പ്രിയ : എനിക്ക് ഉറപ്പ നീ എഴുത്തുകാരൻ തന്നെ ആവും

അവർ തോണിയിൽ കയറി

തോണിക്കാരൻ : അല്ല കുട്ടി വിനോദ് അടുത്തൊന്നും വന്നിട്ടില്ലേ

പ്രിയ : ഇല്ല... 2 കൊല്ലം ആയി

പ്രിയ മനുവിനെ നോക്കി

പ്രിയ : പേടി ഉണ്ടോ

മനുവിൻ്റെ മുഖത്ത് നിഴലിച്ചിരുന്നു

മനു : ഇല്ല

പ്രിയ : അത് പൊന്നു മോൻ്റെ മുഖം കണ്ടാൽ അറിയാം 😁

വലതു കയ്യിൽ വെള്ളം കോരി എടുത്ത് മനു പ്രിയയുടെ മുഖത്തേക്ക് തെറിപ്പിച്ചു

കൈ കൊണ്ട് മുഖം മറച്ചു പിടിച്ചു പ്രിയ

പ്രിയ : ദേ... മനു വേണ്ട വേണ്ട

മനു : ഒന്ന് പോ മാമി

വീട്ടിൽ എത്തി വാതിൽ തുറന്ന് അകത്ത് കയറി

കുട്ടിയും അമമ്മമയും അടുത്ത വീട്ടിൽ ഉണ്ടായിരുന്നു

അയൽപക്കത്തെ രാധിക : പ്രിയെ മോളും അമ്മേം ഇവിടെ ഉണ്ട് ( അവർ നീട്ടി വിളിച്ചു പറഞ്ഞു )

പ്രിയ : ശരി ചേച്ചി....

ഒരു പായ്ക്കറ്റ് അവന് നീട്ടി

ഇതാ മനു നിൻ്റെ ഡ്രസ്സ്

💬 Comments

View all comments