Chapter Title : മഴത്തുള്ളി 4 [Jaya sree]
വെള്ളം കുടിച്ചു കൊണ്ട് മനു അവളെ നോക്കി എന്തോ അർഥത്തിൽ തലയാട്ടി
പ്രിയ ശബ്ദം ഉണ്ടാക്കാതെ പറഞ്ഞു : പോടാ...
ഭക്ഷണം കഴിച്ച് വരാന്തയിലേക്ക് വരാൻ നേരം വാതിൽക്കൽ മനു നിൽകുന്നു
പ്രിയ : മനു മാറ്
മനു : ഇല്ല
പ്രിയ : ദേ കളിക്കലെ
മനു : മാറില്ല
അവൻ വാതിക്കൽ നിറഞ്ഞു നിന്നു
മനു : വേണമെങ്കിൽ എന്നെ തളളി മാറ്റിയിട്ട് പൊയ്ക്കോ
പ്രിയ കുനിഞ്ഞ് രക്ഷപെടാൻ നോക്കി
മനു ഇടത് ഭാഗത്തേക്ക് നീങ്ങി നിന്നു
പ്രിയ വലതു ഭാഗത്തൂടെ രക്ഷപെടാൻ നോക്കി.
മനു അങ്ങോട്ട് നീങ്ങി
ഇടുപ്പിൽ കൈ ചേർത്ത് പ്രിയ അവനെ ഒന്ന് നോക്കി
പ്രിയ ചുവരിലേക്ക് ചൂണ്ടി : ദേ മനു ഒരു പല്ലി
മനു അങ്ങോട്ട് നോക്കിയ വേളയിൽ അവൻ്റെ വയറിൻ്റെ ഇരു ഭാഗത്ത് ഇക്കിളിയാക്കി പ്രിയ അവനെ കടന്നു പോയി
പ്രിയ : ഒ വലിയ ആൾ... ഇപ്പൊ എന്തായി ഞാൻ ജയിച്ചില്ലേ
മനു : ഉവ്വ രക്ഷപെട്ടു എന്ന് വിചരിക്കണ്ട ഞാൻ തരുന്നുണ്ട്
പ്രിയ : ഇത് കുറെ ആയല്ലോ പറയുന്നു എപ്പോഴാ
മനു എന്തോ ഉറപിച്ച മട്ടിൽ തലയാട്ടി
പ്രിയ : വാ മനു സിരിയാൽ കാണാം
വരാന്തയിൽ അമ്മമയും പ്രിയയും മനുവും
കുറച്ചു മുന്നിലായി ആണ് അമ്മമ്മ ഇരിക്കുന്നത്
പിറകിൽ പ്രിയയും പ്രിയയുടെ തൊട്ട് താഴെ മനുവും
തീയുടെ രൂപത്തിൽ ശിവൻ നൃത്തം ചെയുന്ന പാട്ട് ഒടുകൂടി സിരിയൽ ആരംഭിക്കുന്നു
ഓം. നമശിവായ
അതിനു ശേഷം ഒരു കാല ചക്രം കറങ്ങുന്നത്
💬 Comments
View all comments