0%

Chapter Title : മഴത്തുള്ളി 5 [Jaya sree]

Author : Jaya_sree Read All Parts 84.7K

പത്തിന്

മനു : എവിടെ

പ്രിയ : പറശ്ശിനി കടവിൽ

മനു : പോയാലോ മാമി

പ്രിയ : ദൂരം ഉണ്ട്

മനു : അതിനെന്താ

പറശ്ശിനി കടവ് ബസ് സ്റ്റാൻഡിൽ ഇറങ്ങി അവർ ഇടത്തോട്ട് നടന്നു

എണ്ണിയാൽ തീരാത്ത അത്രയും പടവുകൾ

അതിനിടയിൽ ഒരു ചേട്ടൻ ഒരു ഗുളിക പൊതി പോലെ ഒരു പൊതി മനുവിൻ്റെ കയ്യിൽ വച്ച് കൊടുത്ത് നെറ്റിയില് ചന്ദനവും ചാർത്തി

ചേട്ടൻ : അമ്മയുടെ പ്രസാദം

മനു : ആരുടെ അമ്മയുടെ

പ്രിയ : മനു ദൈവ ദോഷം പറയരുത് കേട്ടോ

എത്രയാ ചേട്ടാ

ചേട്ടൻ : 20 രൂപ

താഴോട്ട് ചെല്ലുമ്പോൾ വഴിയുടെ ഇരു ഭാഗത്തും ചന്തകൾ തുടങ്ങുന്നു

പലതരം ചന്തകൾ പേഴ്‌സിനും ചെരുപ്പിനും ഒന്ന് കുട്ടികളുടെ കളി സാധങ്ങൾക്ക് വേറേ ദൈവങ്ങളുടെ ഫോട്ടോകൾക്കായി വേറൊന്നു

ക്ഷേത്രത്തിന് അടുത്ത് എത്തും തോറും വലിപ്പം കൂടി വരുന്ന കടകൾ

ഭക്തി ഗാനങ്ങൾ കേൾക്കാം... കളിപ്പാട്ടം വാങ്ങിക്കാൻ വാശി പിടിച്ച് കുട്ടികളുടെ കരച്ചിൽ

ആൾക്കാർ സംസാരിക്കുന്ന അടക്കിയ ശബ്ദം

അവർ രണ്ടുപേരും ചായ കുടിക്കാൻ കയറി

പ്രിയ : നിനക്ക് അറിയുമോ ഇവിടെ എല്ലാ ദിവസവും തെയ്യമുണ്ട് മൂന്ന് നേരം ഭക്ഷണവും

മനു : ആണോ

പ്രിയ : കേരളത്തിൽ വേറെ എവിടെയെങ്കിലും ഇങ്ങനെയുമുണ്ടോ ഇല്ലാന്ന് തോന്നുന്നു

ഒരു മധ്യ വയസ്കാൻ ഒരു ട്രേയിൽ മുഴുവൻ ചായയും നിരക്കി കൊണ്ട് ആൾക്കാരുടെ ഇടയിലൂടെ തലങ്ങും വിലങ്ങും സഞ്ചരിച്ചു

അമ്പലത്തിനു ഉള്ളിലേക്ക് പോവുകയായിരുന്ന രണ്ടുപേരെയും കണ്ടതും വഴിയിൽ നിൽക്കുകയായിരുന്ന രണ്ടു സ്ത്രീകൾ

സ്ത്രീ 1

💬 Comments

View all comments