Chapter Title : മഴത്തുള്ളി 5 [Jaya sree]
പോയി... ഇനി എന്താ മോൻ്റെ പ്ലാൻ
മനു : ഒന്നും തീരുമാനിച്ചില്ല ചേച്ചി ഡിഗ്രിക്ക് പോണം ന്നു വിചാരിക്കുന്നു
രാധിക : അതാ നല്ലത് ഏതാ കോഴ്സ്
മനു : ബി എ എടുക്കാം എന്ന് തോന്നുന്നു
രാധിക : ഉം
മനു : മീൻ കറി നല്ല ടേസ്റ്റ് ഉണ്ട് ചേച്ചി
രാധിക : കുടം പുളി ഇട്ട് വച്ചതാ
രാധിക : ഇത്ര പെട്ടെന്ന് കഴിച്ചോ അപ്പോ വിശപ്പ് ഉണ്ടായിരുന്നു അല്ലെ
ഒരു ദോശ കൂടി തരട്ടെ
മനു : വേണ്ട
അവൻ എഴുന്നേറ്റ് കൈ കഴുകി അകത്തേക്ക് ചെന്നു
രാധിക ഒരു ചെറിയ പൊതി കുരുമുളക് അവൻ്റെ കയ്യിൽ വച്ച് കൊടുത്തു
മനു : എന്ന പോട്ടെ ചേച്ചി
രാധിക : എന്താ ഇത്ര തിരക്ക് നീ അപ്പുറത്ത് ചെന്ന് ഇരിക്ക് ചേച്ചി വരാം
മനു സ്വീകരണ മുറിയിലേക്ക്
കുറച്ചു പുസ്തകങ്ങൾ നിറഞ്ഞ ഒരു ഷോക്കേസ് ഒരു സെറ്റി ഒരു ഓനിഡാ ടീ വി ഇത്രയുമായിരുന്നു ആ മുറിയിൽ ഉണ്ടായിരുന്നത്
അവൻ സെറ്റിയിൽ ഇരുന്നു പുസ്തകങ്ങൾ ഒന്ന് കണ്ണോടിച്ചു
അപ്പോഴാണ് രാധിക അങ്ങോട്ട് വന്നത്
മനു : ഇവിടെ അത്യാവശ്യം പുസ്തകങ്ങൾ ഒക്കെ ഉണ്ടല്ലോ
രാധിക : മോളുടെ ആണ് നിൻ്റെ മാമി ആണ് കാരണം
മനു : എന്തെ
രാധിക : അവള് മോൾക്ക് ഒരു പുസ്തകം വായിക്കാൻ കൊടുത്തു അതിനു ശേഷം അവളും ഒത്തിരി വായിക്കും
മനു : നന്നായി
രാധിക അവൻ്റെ അടുത്ത് സെറ്റിയിൽ വന്ന് ഇരുന്നു
രാധിക
💬 Comments
View all comments