Chapter Title : മഴത്തുള്ളി 5 [Jaya sree]
: ഹും
മനു : അമ്മേ ചായ
രുക്മിണി : നീ കൈ കഴുകി വാ
മനു : ഇനി കഴിച്ചിട്ട് കഴുക ന്നെ
രുക്മിണി : ഈ ചെക്കൻ
ചായയും ഒരു പ്ലേറ്റ് ദോശയും മുന്നിൽ കൊണ്ട് വച്ചു അവർ അവൻ്റെ അടുത്ത് ഇരുന്ന്
രുക്മിണി : അവിടെ എന്നാ വിശേഷം
മനു : എന്ത് വിശേഷം പ്രത്തേകിച്ച് ഒന്നും ഇല്ല
രുക്മിണി : എന്നാലും നീ ഇത്രേം ദിവസം അവിടെ നിന്നല്ലോ ഞാൻ സ്വപ്നത്തിൻ പോലും വിചാരിച്ചില്ല
മനു : അതാണ് ഈ... മനു അമ്മ സ്വപ്നത്തിൻ വിചാരിക്കാത്ത കാര്യങ്ങള് പോലും ഞാൻ ചെയ്ത് കാണിക്കും
അവിടേ നല്ല രസമാ അമ്മേ... അധികം ശബ്ദം ഒന്നും ഇല്ലാത്ത സ്ഥലം പിന്നെ തൊട്ട് അടുത്ത് പുഴ കൂടാതെ മാമി നല്ല കമ്പനി ആണ്
രുക്മിണി : ഉവ്വ്... അമ്മ പറഞ്ഞിരുന്നു വിളിച്ചപ്പോ... ഈ മിടുക്ക് നീ പഠിപ്പിൽ കാണിച്ചിരുന്നെങ്കിലോ
മനു : ദേ തുടങ്ങി... അതിനു റിസൽട്ട് ഒന്ന് വന്നോട്ടെ 10 ക്ലാസിൽ 80 % എന്താ മോശം ആണോ
രുക്മിണി : അതൊന്നും ഞാൻ പറയില്ല എന്നാലും അടുത്ത വീട്ടിലെ കൊച്ചിന് ഫുൾ A+ ഉണ്ടായിരുന്നു
മനു : ഒരു A+ പുഴുങ്ങി തിന്നണം... അവിടെ തന്നെ നിന്ന മതിയായിരുന്നു എന്നാ ഈ കമ്പരിസൺ ഒന്നും കേൾക്കണ്ടായിരുന്നു
രുക്മിണി : പോടാ ... അത് വിട് നീ ഒന്ന് താലുക്ക് ആപ്പീസിൽ പോണം പിന്നെ ടൗണിന്നു കുറച്ച് സാധനങ്ങൾ വാങ്ങിക്കാൻ ഉണ്ട് അതാ വരാൻ
💬 Comments
View all comments