0%

Chapter Title : മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 1 [Smitha]

Author : സ്മിത Read All Parts 837

റിലേഷന്‍ നിനക്ക് പ്രശ്നമാണ് അല്ലെ?”

അവസാനം താന്‍ ചോദിച്ചു.

“നിനക്കെന്നാ എന്നോട് ഇഷ്ടം തോന്നിയത്?”

തന്‍റെ ചോദ്യത്തിന് അവനുത്തരമായി തന്നത് മറ്റൊരു ചോദ്യം.

“നിന്നെ കണ്ട അന്ന്...”

ഉത്തരം പറയാന്‍ തനിക്ക് സമയമെടുക്കേണ്ടി വന്നില്ല.

“നീയിപ്പോള്‍ പറഞ്ഞു ട്രൂ ലവ് ഉണ്ടായാല്‍ നീ ബോയ്‌സിന്‍റെ കൂടെയുള്ള പെറ്റിങ്ങ് ഒക്കെ നിര്‍ത്തുമെന്ന്...ഒരുമാസം മുമ്പ് നിനക്ക് എന്നോട് ട്രൂ ലവ് തോന്നിയെന്ന് നീ പറഞ്ഞു...എന്നിട്ടും നീ തിയോയെ നിന്‍റെ ശരീരത്ത് തൊടാന്‍ അനുവദിച്ചു.... മനസ്സ് കൊണ്ട് മറ്റൊരാളെ പ്രണയിക്കുമ്പോള്‍പ്പോലും നീ മറ്റൊരാളെ നിന്‍റെ ശരീരത്ത് തൊടാന്‍ അനുവദിച്ചു....”

അവന്‍ പെട്ടെന്ന് പറഞ്ഞപ്പോള്‍ താന്‍ സ്തബ്ധയായി.

“നെവില്‍, ഞാന്‍...”

തനിക്ക് ഉത്തരമുണ്ടായിരുന്നില്ല.

“അപ്പോള്‍, ആ സമയത്ത്....തിയോ അങ്ങനെ പിടിച്ചപ്പോള്‍...ഐം സോറി..ഞാനിനി ആരുമായി അങ്ങനെ ചെയില്ല, എന്നെ വിശ്വസിക്ക് പ്ലീസ്...”

“എനിക്ക് ഇപ്പോള്‍, യെസ്, എന്നോ നോ എന്നോ പറയാന്‍ പറ്റില്ല, സാന്ദ്ര......എനിക്ക് നിന്നോട് ഇഷ്ടം തോന്നട്ടെ...ഇഷ്ടം എന്നാല്‍ നീ ആഗ്രഹിക്കുന്നത് പോലെയുള്ള ഇഷ്ടം..ഇപ്പോള്‍ നീ എനിക്ക് നല്ല ഫ്രണ്ട് ആണ്... നിന്‍റെ ഫ്രീഡം...അതിനു എനിക്ക് എതിരൊന്നുമല്ല.... നിന്‍റെ ലൈഫ് എങ്ങനെ ജീവിക്കണം എന്ന് നിനക്ക് തീരുമാനിക്കാനുള്ള ഫ്രീഡം നിനക്കുണ്ട്...”

അകലെ നിന്നും ഒരു കാറിന്‍റെ ശബ്ദം കേട്ടപ്പോള്‍ സാന്ദ്ര ചിന്തകളില്‍ നിന്നും ഉണര്‍ന്നു.

തനിക്ക് പരിചിതമാണ് ആ കാറിന്‍റെ ശബ്ദം.

ഫെലിനോ സി ബി സെവന്‍ കാര്‍.

ചാരക്കളര്‍...

നെവിലിന്റെ കാര്‍...

[തുടരും]

💬 Comments

View all comments