Chapter Title : മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 1 [Smitha]
ഞാനും...”
“പേര്?”
“നെവില്‍ സ്റ്റീഫന്‍...നെവില്‍...”
“എന്താ പേര്?”
അവന്‍ ചോദിച്ചു.
“സാന്ദ്ര, സാന്ദ്ര ജെയിംസ്....”
അത് പറഞ്ഞു കഴിഞ്ഞാണ് താന്‍ കാണുന്നത് അവന്‍റെ ഇടത് കാലില്‍ ഉപ്പൂറ്റിയോട് ചേര്‍ന്ന് ടി വി റിമോട്ട് പോലെ എന്തോ കൊളുത്തിക്കെട്ടിവെച്ചിരിക്കുന്നു. വലത് കാലില്‍, കാല്‍മുട്ടിന് പിമ്പില്‍ മൈക്രോച്ചിപ്പ് പോലെ മറ്റെന്തോ തിളങ്ങുന്നു.
താന്‍ അങ്ങോട്ട് നോക്കിയപ്പോള്‍ അവന്‍റെ മുഖത്തെ പ്രസന്നത മാഞ്ഞു. പുഞ്ചിരി മാറി ദേഷ്യം കടന്ന് വന്നു. പെട്ടെന്ന് ദേഷ്യവും മാറി, മുഖം നിറയെ നിര്‍വ്വികാര ഭാവം നിറഞ്ഞു.
“നെവില്‍...അത് ...? എന്താ അത്?”
ഇടത് കാലിന്‍റെ ഉപ്പൂറ്റിയിലേക്ക് നോക്കി താന്‍ ചോദിച്ചു.
“കെമിസ്ട്രി ടീച്ചറുടെ മൂക്ക് ഇടിച്ചു പരത്തിയതിന് കിട്ടിയ സമ്മാനം!”
ഭാവഭേദം കൂടാതെ അവനത് പറഞ്ഞപ്പോള്‍ താന്‍ ശരിക്കും ഷോക്കടിച്ചത് പോലെയായി.
“ഈ സമ്മാനത്തിന്‍റെ പേര് ആങ്കിള്‍ മോണിട്ടര്‍...”
ഇടത് കാലിലേക്ക് നോക്കി അവന്‍ പറഞ്ഞു.
“ഇത് പ്രോക്സിമിറ്റി സെന്‍സര്‍...”
അവന്‍ നോട്ടം വലത് കാലിലേക്ക് മാറ്റി.
“എക്സ്യൂസ് മീ...”
താന്‍ അമ്പരപ്പ് മാറാതെ ചോദിച്ചു.
“എനിക്ക് ഒന്നും മനസിലായില്ല നെവില്‍...ബുദ്ധിമ്മുട്ടാവില്ലങ്കില്‍ ഒന്ന് എക്സ്പ്ലൈന്‍ ചെയ്യാമോ?”
“ഒരു ബുദ്ധിമ്മുട്ടുമില്ല...”
അവന്‍ ചിരിച്ചു.
“ഞാനിനി പറഞ്ഞില്ലെങ്കിലും ആരെങ്കിലും പറഞ്ഞ് സാന്ദ്ര ഈ വിവരം മുഴുവന്‍ അറിയും...അറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ ഈ ജന്മത്ത് സാന്ദ്ര എന്നോട് മിണ്ടാന്‍ വരില്ല...മറ്റുള്ളവര്‍ പറഞ്ഞറിഞ്ഞ് എന്നെ ഒരു ടെററിസ്റ്റായി കാണണ്ട. ഞാന്‍ തന്നെ പറഞ്ഞറിഞ്ഞ് എന്നെ ഒരു ടെററിസ്റ്റായി കണ്ടാല്‍ മതി...”
അത് പറഞ്ഞ് സ്വയം പരിഹസിക്കുന്നത് പോലെ അവന്‍ ചിരിച്ചു.
“എന്താണെങ്കിലും പറയൂ,”
താന്‍ നിര്‍ബന്ധിക്കുന്നത് പോലെ പറഞ്ഞു.
“എന്‍റെ പപ്പാ,
💬 Comments
View all comments