0%

Chapter Title : മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 2 [Smitha]

Author : സ്മിത Read All Parts 791

തേച്ച് നടക്കുന്ന പാവം..നമ്മളില്ലേ..!”

ക്യാനഡയില്‍ വളരെ പ്രചാരമുള്ള രണ്ട് ഫെയര്‍നെസ്സ് ക്രീം ബ്രാന്‍ഡുകളാണു ആം ലാക്റ്റിന്‍, മെഡ് ലിഫ്റ്റ് എന്നിവ.

“ആ ഈ വിര്‍ജിന്‍ മേരി?”

നെവില്‍ ചോദിച്ചു.

“ഇന്നാള് ഒരിക്കല്‍ നിങ്ങള്‍ ആരൊ അവളെപ്പറ്റി പറയുന്നത് കേട്ടല്ലോ...”

“എടാ നെവിലെ, ജാഡ നിര്‍ത്ത്...”

ഫിലിപ്പ് അസഹിഷ്ണുതയോടെ പറഞ്ഞു.

“നീ അവളെ കണ്ടിട്ടില്ലേ?”

“പിന്നെ കണ്ടിട്ടില്ലേ?”

നെവിലിന്റെ സ്വരത്തില്‍ അനിഷ്ടവും ദേഷ്യവും നിറഞ്ഞു.

“ആ ക്യൂന്‍ മേരി റോഡില്‍ ഒരു പള്ളിയില്ലേ? അതിന്‍റെ മുമ്പില്ലുള്ള വിര്‍ജിന്‍ മേരിയുടെ പ്രതിമ കണ്ടിട്ടുണ്ട്... പിന്നെ വേറെ ഒരു പള്ളി ഉണ്ടല്ലോ! എന്തുവാ അതിന്‍റെ പേര്? ആ, സെയിന്‍റ് പാട്രിക് ബസിലിക്ക...അതിന്‍റെ മുമ്പിലും ഇല്ലേ വിര്‍ജിന്‍ മേരിയുടെ ഒരു പ്രതിമ...കണ്ടിട്ടുണ്ട്...ഞാന്‍ കണ്ടിട്ടുണ്ട് ഫിലിപ്പെ...!”

“അവന്‍റെ ഒരു ഓഞ്ഞ ജോക്ക്!”

ഫിലിപ്പ് പറഞ്ഞു.

“എടാ മൈരേ വിര്‍ജിന്‍ മേരി എന്ന് ഇവളുമാര്‍ കളിയാക്കി വിളിക്കുന്നത് നമ്മുടെ സ്കൂളിലെ ഒരു പെണ്ണിനെയാ...ഹെലന്‍..ഹെലന്‍ ജൊഹാനാ ഡെറിക്സണ്‍...”

“എത്ര മനോഹരമായ ചെറിയ പേര്!”

നെവിലിന്റെ സ്വരത്തില്‍ പുച്ഛം കടന്ന് വന്നു.

“മനുഷ്യന്‍റെ പേര് തന്നെയാണല്ലോ അല്ലെ?”

“മനുഷ്യന്‍റെ പേരല്ല...”

സാന്ദ്ര ചിരിച്ചു.

“മോണ്‍ട്രിയോളിലെ ഏറ്റവും സുന്ദരിയായ പെണ്ണിന്‍റെ പേര്...”

അപ്പോള്‍ നെവില്‍ സാന്ദ്രയെ നോക്കി.

“ഏറ്റവും സുന്ദരി എന്നൊന്നും പറയണ്ട!”

രവീണ ഒച്ചയിട്ടു.

“കാണാന്‍ കുഴപ്പമില്ല...നമ്മള് ഇന്ത്യന്‍ ഒറിജിന്‍, കേരളാ ഒറിജിന്‍ ആയത് കൊണ്ട് അവളുടെ അത്രയും നിറമില്ല...”

“ആള് യൂറോപ്യന്‍ കനേഡിയന്‍ ആണോ അപ്പോള്‍?”

നെവില്‍ തിരക്കി.

“ഫുള്‍ അല്ല...”

സാന്ദ്ര പറഞ്ഞു.

“അവളുടെ മമ്മി കേരളാ ആണ്...മരിച്ചുപോയി...അച്ഛന്‍ ജര്‍മ്മന്‍ യഹൂദന്‍... മമ്മിയോട് ആയിരുന്നു അവള്‍ക്ക്

💬 Comments

View all comments