Chapter Title : മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 4 [Smitha]
അവന്‍ ചോദിച്ചു. അവന്‍റെ മടിയില്‍ മുഖം വെച്ച് ടി വി സ്ക്രീനിലേക്ക് നോക്കിയിരിക്കുകയായിരുന്നു താന്‍. സീരീസിന്‍റെ കമേഴ്സ്യല്‍ ബ്രേക്കില്‍ ടൊറന്‍ഡോ റഗ്ബി ടൂര്‍ണ്ണമെന്‍റ്റിനെപ്പറ്റി ഒരു പരസ്യം നടക്കുകയായിരുന്നു അപ്പോള്‍.
“ഒരാള്‍ കുറച്ച് നാളായി വായ് നോട്ടം തുടങ്ങിയിട്ട് മോനെ.”
“അതാണോ?”
അവനപ്പോള്‍ നിസ്സാരമായി പറഞ്ഞു.
“ഞാന്‍ വിചാരിച്ചു എന്തെങ്കിലും പുതിയ കാര്യം പറയാനായിരിക്കുമെന്ന്...”
“എന്നുവെച്ചാല്‍?”
“മമ്മിയെ ആരാ വായ് നോക്കാത്തെ?”
അവന്‍ തന്‍റെ കവിളില്‍ തലോടി.
“വായ് നോട്ടക്കാരില്‍ ഒരാളുടെ എങ്കിലും കൂടെ ഡേറ്റിന് പോകുന്നതോ, അവരില്‍ ആരുടെയെങ്കിലും പ്രൊപ്പോസല്‍ അക്സെപ്റ്റ് ചെയ്യുന്ന കാര്യമോ അങ്ങനെ ഏതെങ്കിലും കാര്യം എന്നെങ്കിലും പറ..ഞാന്‍ കേട്ടിരിക്കാം...”
“നെവീ....”
അവന്‍റെ മടിയില്‍ നിന്നും മുഖം ഉയര്‍ത്തി, സോഫയില്‍ നിവര്‍ന്നിരുന്ന് താന്‍ അവന്‍റെ മുഖത്തേക്ക് നോക്കി.
“അതിനി ഉണ്ടാവില്ലന്നു ഞാന്‍ നേരത്തെ പറഞ്ഞതാ!”
“എന്തിനാ മമ്മി ഇങ്ങനെ വേണ്ടാത്ത വാശി?”
അവന്‍ തന്‍റെ തോളില്‍ പിടിച്ച് ചോദിച്ചു.
“ഇപ്പോഴും മമ്മി ചെറുപ്പമാ, സെക്സി ആന്‍ഡ് ഹോട്ട്...”
“ഛീ!”
താന്‍ അവന്‍റെ തോളില്‍ അടിച്ചു.
“മമ്മിയോട് ആണ് സംസാരിക്കുന്നെ...മൈന്‍ഡ് യുവര്‍ ലാങ്ങുവേജ്!”
താന്‍ ശബ്ദമുയര്‍ത്തി.
“മമ്മി സെക്സി ആണെങ്കില്‍ ഹോട്ട് ആണെങ്കില്‍ അതെന്റെ മമ്മി ആണെങ്കില്‍ പോലും അതിനു മാറ്റമുണ്ടോ? സോ ഐ റിപ്പീറ്റ്, യൂ ആര്‍ യങ്ങ്, ബ്യൂട്ടിഫുള്‍, ഡിസൈറബിള്‍....!”
താനപ്പോള്‍ നാണം കൊണ്ട് പൂത്തുലഞ്ഞു. കണ്ണുകള്‍ അവന്‍റെ മുഖത്ത് നിന്നും മാറ്റി.
“മൈ ഗോഡ്!”
തന്‍റെ നാണം കലര്‍ന്ന ഭാവങ്ങളിലേക്ക് നോക്കി അവന്‍ അദ്ഭുതപ്പെട്ടുകൊണ്ട് വിളിച്ചു കൂവി.
“എന്താടാ?”
താന്‍ ചോദിച്ചു.
“കണ്ണു പറിക്കാന്‍ തോന്നുന്നില്ല..ഹൌ ബ്യൂട്ടിഫുള്‍ യൂ ആര്‍ മമ്മി...ഐ ലവ് യൂ...”
“ഐ ലവ് യൂ റ്റൂ..ബട്ട്....”
“ബട്ട്....എന്താ ഒരു ബട്ട്?”
“നീയെന്നെ എന്തോരം പൊക്കി പറഞ്ഞാലും എന്തോരം പ്രശംസിച്ചാലും ഞാന്‍ ആരുമായും ഡേറ്റിന് പോകില്ല, ആരുടേം പ്രൊപ്പോസ് അംഗീകരിക്കില്ല...”
“ഇങ്ങനെ ഒരു സാധനം!”
അവന്‍ നിരാശ നിറഞ്ഞ സ്വരത്തില്‍ പറഞ്ഞു.
“മമ്മിയിങ്ങനെ കല്യാണം കഴിക്കാതെ പുരനിറഞ്ഞു നിന്നാല്‍ എനിക്കല്ലേ നാണക്കേട്? ആളുകള്‍ പറയില്ലേ ഞാന്‍ വെറും ഒരു ഉത്തരവാദിത്ത്വവുമില്ലാത്ത മകനാണ് എന്ന്!”
“നീ പോടാ!”
താനപ്പോള്‍ ചിരിച്ചുകൊണ്ട് അവനെ
💬 Comments
View all comments