0%

Chapter Title : മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 6 [Smitha]

Author : സ്മിത Read All Parts 627

ഒരു സ്വെറ്റര്‍ പോലും തരുന്നില്ലല്ലോ!”

സാന്ദ്രയൊഴികെയുള്ള കൂട്ടുകാര്‍ മുഴുവനും ഫിലിപ്പ് പറഞ്ഞത് കേട്ട് ഉറക്കെ പൊട്ടിച്ചിരിച്ചു.

“അത് ഫിലിപ്പെ...”

ഹെലന്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

“ദൈവം ഒന്ന് ഫ്രീ ആകണ്ടേ എന്‍റെ കാര്യം ശ്രദ്ധിക്കാന്‍? ദൈവം അതി കഠിനമായ, അടുത്ത കാലത്തൊന്നും തീര്‍ക്കാന്‍ പറ്റാത്ത മറ്റൊരു പണിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്...”

“അതെന്ത് പണി?”

ഫിലിപ്പ് ചോദിച്ചു.

“അതേ...”

പുഞ്ചിരി വിടാതെ ഹെലന്‍ പറഞ്ഞു.

“ഫിലിപ്പിനെപ്പോലെയുള്ളവരുടെ തലമണ്ടയ്ക്കകത്ത് എന്തെങ്കിലുമുണ്ടോ എന്നറിയാനുള്ള പണി. എന്തോരം കഷ്ട്ടപ്പെട്ടിട്ടാണ് ദൈവം ആ പണി ചെയ്തുകൊണ്ടിരിക്കുന്നത് എന്നറിയാമോ? അടുത്ത കാലത്തൊന്നും ആ പണി തീര്‍ത്ത് വേറെ എന്തേലും ചെയ്യാന്‍ പറ്റും ദൈവത്തിനു എന്ന് എനിക്ക് തോന്നുന്നില്ല...”

ഇത്തവണ കൂട്ടുകാര്‍ ഫിലിപ്പിന്റെ നേരെ പരിഹാസത്തോടെ നോക്കി. ഒന്നടങ്കം അവര്‍ അവനെ നോക്കി പൊട്ടിച്ചിരിച്ചു, സാന്ദ്രയൊഴികെ.

ഫിലിപ്പിന്റെ മുഖംത്ത് ജാള്യത നിറഞ്ഞു. ദേഷ്യവും. ഹെലന്‍ അവരില്‍ നിന്നും പിന്തിരിഞ്ഞ് റിഹേഴ്സല്‍ തുടര്‍ന്നു.

“വിട്ട്കളയെടാ...”

നെവില്‍ ഫിലിപ്പിന്റെ തോളില്‍ പിടിച്ചു.

“ദേഷ്യം മാറ്റി ഒന്ന് ചിരിക്കെടാ ഫിലിപ്പെ! അവളൊരു സൂപ്പര്‍ ജോക്ക് പറഞ്ഞതല്ലേ! കാണിക്ക് കൊറച്ചൊക്കെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്‌!”

“നീ പണി നിര്‍ത്തി വാ...”

ദേഷ്യം വിടാതെ ഫിലിപ്പ് പറഞ്ഞു.

“പറ്റില്ലടാ...”

ദയനീയ സ്വരത്തില്‍ നെവില്‍ പറഞ്ഞു.

“കണ്ടില്ലേ? ഫിഫാ ഫുട്ബോള്‍ ഗ്രൌണ്ട് പോലെയാ ആ ഫ്ലോര്‍ കിടക്കുന്നെ! ഇത് മൊത്തം ക്ലീന്‍ ചെയ്യണം..അല്ലേല്‍ പണി കിട്ടും മോനെ..നിങ്ങള് വിട്ടോ!”

“ശരി, ശരി...”

എറിക് അവന്‍റെ തോളില്‍ പിടിച്ചു.

“ആസ്വദിച്ച് ചെയ്യ്‌,പണി...മുമ്പില്‍ ലോക സുന്ദരി ഇങ്ങനെ നിറഞ്ഞു നില്‍ക്കുവല്ലേ? അപ്പം ഡീന്‍ വന്ന് പണി നിര്‍ത്തിക്കോ, ഇന്നത്തേക്ക് മതി എന്ന് പറഞ്ഞാല്‍

💬 Comments

View all comments