മഴയത്തു വന്ന മോഹം 10 [Vashalan]
ഒന്ന് മയങ്ങി എഴുന്നേറ്റപ്പോൾ നല്ല കുറവുണ്ട്."
ഞാൻ: "അല്ല ചേട്ടാ, ഇന്നത്തെ ഡെലിവറി ഒക്കെ കഴിഞ്ഞോ?"
രാമഭദ്രൻ ചേട്ടൻ: "അതൊക്കെ കഴിഞ്ഞു സാറേ. ഇപ്പോൾ നേരം എത്രയായെന്നാ സാർ വിചാരിച്ചേ?"
ഞാൻ പെട്ടെന്ന് ഫോൺ എടുത്ത് സമയം നോക്കി. എന്റെ പടച്ചോനെ, 7 മണി കഴിഞ്ഞിരിക്കുന്നു! പഴയ കോളേജ് ഓർമ്മകളിലേക്ക് പോയതുകൊണ്ട് സമയം പോയത്
ഞാൻ അറിഞ്ഞതേയില്ല.
രാമഭദ്രൻ ചേട്ടൻ: "സാർ എന്തെങ്കിലും കഴിച്ചോ? ഇപ്പോൾ കുറച്ചു നേരമായല്ലോ എഴുന്നേറ്റിട്ട്."
ഞാൻ: "ഇല്ല ചേട്ടാ... നേരം ഇത്രയായത് ഞാൻ അറിഞ്ഞില്ല."
(രാമഭദ്രൻ ചേട്ടൻ എന്നെ 'സാർ' എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ ചിലർക്കെങ്കിലും തോന്നും, പ്രായത്തിൽ മൂത്തയാളല്ലേ, എന്നെ ഒന്ന് പേര് വിളിച്ചുകൂടെ എന്ന്. ഞാൻ ജോലിക്ക് കയറിയ കാലം മുതൽ പറയുന്നതാണ് എന്നെ പേര് വിളിച്ചാൽ മതിയെന്ന്. പക്ഷേ ചേട്ടന്റെ രീതി വേറെയാണ്. കമ്പനിയിലെ മാനേജർമാർ കേട്ടാൽ അത് നല്ലതല്ലെന്നും, ജോലി കഴിഞ്ഞാലും ആ ബഹുമാനം വേണമെന്നുമാണ് മൂപ്പരുടെ ഒരു വെപ്പ്. ഇടയ്ക്ക് ഡ്യൂട്ടി സമയത്ത് അറിയാതെ പേര് വിളിച്ചുപോയാൽ പ്രശ്നമാകുമെന്ന് കരുതിയാണ് ചേട്ടൻ
ഇങ്ങനെ വിളിക്കുന്നത്).
രാമഭദ്രൻ ചേട്ടൻ: "ഹാ... എനിക്ക് തോന്നി, അതുകൊണ്ടാ ഞാൻ ഇപ്പോൾ വിളിച്ചത്. എന്നാൽ നമുക്ക് പുറത്തുപോയി കഴിക്കാം."
ഞാനും ചേട്ടനും കൂടി അടുത്തുള്ള ഹോട്ടലിൽ പോയി. ഉച്ചയ്ക്ക് ഞാൻ ഒന്നും കഴിക്കാത്തതുകൊണ്ട് നല്ലൊരു ബിരിയാണി കഴിച്ചു. ചേട്ടൻ പൊറോട്ടയും ചിക്കൻ കറിയും കഴിച്ചു. ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ തിരികെ റൂമിലേക്ക് വന്നു.
ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ തിരികെ റൂമിലേക്ക് വന്നു.
റൂമിലെത്തി പതുക്കെ ബെഡിലേക്ക് ചാഞ്ഞപ്പോൾ രാമഭദ്രൻ ചേട്ടൻ എന്റെ അരികിൽ വന്നിരുന്നു.
രാമഭദ്രൻ ചേട്ടൻ: "അല്ല സാറേ, സാറിന്റെ കല്യാണ കാര്യം എന്തായി? ആലോചനകൾ ഒക്കെ എവിടെ വരെ ആയി?"
ഞാൻ: "ചേട്ടൻ എന്ത് അറിഞ്ഞിട്ടാ പറയുന്നേ... ഉമ്മയുടേയും വാപ്പയുടേയും നിർബന്ധം സഹിക്കണ്ടല്ലോ എന്ന് കരുതി ഞാൻ യെസ് പറഞ്ഞതാ. സ്കൂൾ കഴിഞ്ഞപ്പോൾ അവർ പറഞ്ഞു +2 കഴിഞ്ഞാൽ അവർക്ക് സമാധാനമായി എന്ന്. പിന്നെ അത് കോളേജ് കഴിഞ്ഞാൽ എന്നായി. കോളേജ് കഴിഞ്ഞപ്പോൾ ജോലി കിട്ടി കഴിഞ്ഞാൽ എന്നായി. ഇപ്പോൾ പറയുന്നു എനിക്ക് ഒരു കല്യാണം കഴിഞ്ഞ് കണ്ടാലേ അവർക്ക് സമാധാനമാവൂ എന്ന്. സത്യത്തിൽ അവർക്ക് എപ്പോഴാണ് ശരിക്കും സമാധാനമാവുക?"
രാമഭദ്രൻ ചേട്ടൻ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.
രാമഭദ്രൻ ചേട്ടൻ: "സാർ, അത് സാറിന് ഇപ്പോൾ മനസ്സിലാവില്ല. അവർ എന്താ ഇങ്ങനെ പറയുന്നതെന്ന് അത് സാർ ഒരു കല്യാണം കഴിഞ്ഞ് ഒരു കുട്ടി ഒക്കെ
ഉണ്ടായി കഴിയുമ്പോൾ മനസ്സിലാവും."
ഞാൻ: "ഹാ ബെസ്റ്റ്! വീട്ടുകാർ കല്യാണം വരെ എത്തിയിട്ടുള്ളൂ. ചേട്ടൻ നല്ല ആളാണല്ലോ എനിക്ക് കുട്ടികൾ ഉണ്ടാവുന്നത് വരെ ഇപ്പോൾ എന്നെ കൊണ്ട് ആലോചിപ്പിക്കുകയാണല്ലോ."
ഞങ്ങൾ പരസ്പരം ഒന്ന് ചിരിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ചേട്ടൻ വീണ്ടും പതുക്കെ ചോദിച്ചു.
രാമഭദ്രൻ ചേട്ടൻ: "അല്ല സാർ, ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്. ഈ കല്യാണം ഇങ്ങനെ നീട്ടി കൊണ്ട് പോകുന്നത് എന്താ കാരണം? വല്ല വിരഹം എന്തെങ്കിലും
💬 Comments
View all comments