0%

Chapter Title : മഴയത്തു വന്ന മോഹം 11 [Vashalan]

Author : Vashalan Read All Parts 7.4K

മനസ്സിൽ അപ്പോഴും ഹൻസിബയുടെ ചിരിക്കുന്ന മുഖം മാത്രമായിരുന്നു.

വിവാഹദിവസം രാവിലെ കുളിച്ചുകൊണ്ടിരിക്കുമ്പോഴും എന്റെ ചിന്തകൾ പഴയ നിമിഷങ്ങളിലേക്കാണ് പോയത്. ഹൻസിബയുടെ വീട്ടുകാർക്ക് എന്നെ കാണണമെന്ന് പറഞ്ഞപ്പോൾ നടത്തിയ ആ ആദ്യത്തെ വീഡിയോ കോൾ. അന്ന് വീട്ടുകാരൊക്കെ ചുറ്റും ഉണ്ടായിരുന്നത് കൊണ്ട് "എന്നെ ഇഷ്ടമായോ?" എന്ന് മാത്രമേ എനിക്ക് ചോദിക്കാൻ കഴിഞ്ഞുള്ളൂ.

​എന്നാൽ ഞങ്ങളുടെ ബന്ധം ശരിക്കും തുടങ്ങിയത്  'ഹായ്' മെസ്സേജിലൂടെയാണ്. വളയിടൽ

കഴിഞ്ഞതിന്റെ പിറ്റേദിവസം, ഒരു തിങ്കളാഴ്ചയായിരുന്നു അത്. ഓഫീസിൽ വലിയ തിരക്കില്ലാത്ത സമയം. ഒരു അപരിചിതമായ ഇന്ത്യൻ നമ്പറിൽ നിന്നും വാട്സാപ്പിൽ വന്ന  ഒരു സന്ദേശം.

ഹൻസിബ: "ഹായ്..."

​ജോലിക്കിടയിൽ ഫോൺ വൈബ്രേറ്റ് ചെയ്തപ്പോൾ ഞാൻ എടുത്തു നോക്കി. പർച്ചേസിംഗ് ഓർഡറുകൾ തയ്യാറാക്കുന്ന തിരക്കിനിടയിൽ  നമ്പർ എനിക്ക് പരിചയമുള്ളതായിരുന്നില്ല.

​ഞാൻ: "ഹായ്... ആരാണെന്ന് മനസ്സിലായില്ലല്ലോ?"

​പതുക്കെ മറുപടി വന്നു.

​ഹൻസിബ: "മനസ്സിലാവില്ല... ഇത് ഹൻസിബയാണ്."

​പേര് കണ്ടതും എന്റെ ഉള്ളിൽ ഒരു ചെറിയ സന്തോഷം പടർന്നു. കുവൈറ്റിലെ  തണുത്ത ഓഫീസിനുള്ളിൽ ഇരുന്നുകൊണ്ട് ഞാൻ

പതുക്കെ പുഞ്ചിരിച്ചു. വളയിടൽ ചടങ്ങൊക്കെ കഴിഞ്ഞ് അവൾ എന്നെ ഇങ്ങോട്ട് തേടി വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.

​ഞാൻ: "ആഹാ... ഹൻസിബയായിരുന്നോ! നമ്പർ എവിടുന്ന് കിട്ടി? വീട്ടിൽ എല്ലാവർക്കും സുഖമാണോ?"

​ഹൻസിബ: "ഉമ്മയുടെ ഫോണിൽ നിന്ന് എടുത്തതാ... ഇവിടെ എല്ലാവർക്കും സുഖം. അവിടെ എങ്ങനെയുണ്ട്? തിരക്കിലാണോ?"

ഞാൻ: "കുറച്ച് തിരക്കൊക്കെ ഉണ്ടെങ്കിലും ഇപ്പോൾ വലിയ പണിയൊന്നുമില്ല, വെറുതെ ഇരിക്കുകയാണ്."

​എന്റെ മറുപടി വന്നതും അവളുടെ കളിയാക്കിക്കൊണ്ടുള്ള മെസ്സേജ് ഉടനെ എത്തി.

​ഹൻസിബ: "ഓ... അപ്പോൾ അവിടെ പണിയൊന്നും എടുക്കാതെ വെറുതെ

ഇരിക്കുകയാണല്ലേ! നല്ല

💬 Comments

View all comments