Chapter Title : മഴയത്തു വന്ന മോഹം 11 [Vashalan]
ജോലിക്കാരൻ തന്നെ."
അവളുടെ കളിയാക്കുന്ന മറുപടി കണ്ടപ്പോൾ എനിക്ക് ചിരി വന്നു. ഞാൻ ഉടനെ തിരിച്ച് ടൈപ്പ് ചെയ്തു.
ഞാൻ: "അയ്യോ അങ്ങനെ പറയല്ലേ... പണി എടുക്കാഞ്ഞിട്ടല്ല, ഇന്ന് തിരക്ക് കുറവായതുകൊണ്ട് സീറ്റിൽ വെറുതെ ഇരിക്കുന്നതാണ്. സാധാരണ വലിയ തിരക്കായിരിക്കും."
ഹൻസിബ: "ആയിരിക്കും... ആയിരിക്കും. ഞാൻ വെറുതെ പറഞ്ഞതല്ലേ."
ഞാൻ: "മ്മ്... പിന്നെ വേറെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ? വീട്ടിൽ എല്ലാവരും എന്ത് പറയുന്നു?"
ഹൻസിബ: "വേറെ പ്രത്യേകിച്ച് വിശേഷങ്ങൾ ഒന്നുമില്ല."
ഞാൻ പതുക്കെ അടുത്ത ചോദ്യത്തിലേക്ക് കടന്നു. ഇത് എന്റെ മനസ്സിൽ കുറെ നേരമായി ഉണ്ടായിരുന്ന
ഒന്നാണ്.
ഞാൻ: "ഞാൻ ഒരു കാര്യം ചോദിക്കട്ടെ? സത്യം പറയണം."
ഹൻസിബ: "ആ ചോദിക്കൂ..."
ഞാൻ: "എന്നെ ശരിക്കും ഇഷ്ടപ്പെട്ടിട്ടാണോ കല്യാണത്തിന് സമ്മതിച്ചത്? അതല്ല ആരുടെയെങ്കിലും നിർബന്ധം കാരണമാണോ? വേറെ ഒന്നും കൊണ്ടല്ല, ഞാൻ വളരെ ഓപ്പൺ മൈൻഡ് ഉള്ള ആളാണ്. എനിക്ക് എന്തെങ്കിലും ചോദിക്കാനോ പറയാനോ ഉണ്ടെങ്കിൽ അപ്പോൾ തന്നെ ചോദിക്കണം, അതുകൊണ്ടാണ് ഇപ്പോൾ ഇത് ചോദിച്ചത്. എന്തുതന്നെയാണെങ്കിലും സത്യം പറഞ്ഞോളൂ... എന്നെ വിശ്വസിക്കാം."
അവളുടെ മറുപടി ഉടനെ തന്നെ വന്നു.
ഹൻസിബ: "എനിക്ക് ഇഷ്ടമായിട്ടു തന്നെയാണ് അന്ന് ഓക്കെ പറഞ്ഞത്. പിന്നെ ഇപ്പോൾ ഷാജുവിനെ 'ഷാജു' എന്ന് പേര് വിളിക്കുന്നത് കൊണ്ട്
കുഴപ്പമില്ലല്ലോ?"
അവളുടെ ആ വിളി കേട്ടപ്പോൾ എനിക്ക് സന്തോഷമാണ് തോന്നിയത്.
ഞാൻ: "ഇല്ല, എന്തുവേണമെങ്കിലും വിളിച്ചോളൂ. നമ്മൾ തമ്മിൽ പ്രായവ്യത്യാസം അധികമില്ലല്ലോ."
അതുകേട്ടപ്പോൾ അവൾ കൂടുതൽ സന്തോഷവതിയായി.
ഹൻസിബ: "ആ... പിന്നെ ഇപ്പോൾ ഷാജു ഓപ്പൺ മൈൻഡ് ആണെന്ന് കേട്ടതോടെ എനിക്ക് ഡബിൾ ഓക്കെയും
💬 Comments
View all comments