0%

Chapter Title : മഴയത്തു വന്ന മോഹം 11 [Vashalan]

Author : Vashalan Read All Parts 7.4K

മുൻപ് ആരോടെങ്കിലും പ്രണയം ഉണ്ടായിരുന്നോ?"

​ഞാൻ ഒട്ടും മറച്ചുവെച്ചില്ല. കോളേജ് കാലഘട്ടത്തിൽ ഒരാളോട് ഇഷ്ടം തോന്നിയിരുന്നെന്നും എന്നാൽ അത് അധികം നാൾ നീണ്ടുപോയില്ലെന്നും ഞാൻ തുറന്നു പറഞ്ഞു. കൂടുതൽ വിശദീകരണങ്ങളിലേക്ക് ഞാൻ പോയില്ല. പകരം അവളോട് തിരിച്ചു ചോദിച്ചു, "ഹൻസിബയ്ക്ക് ഇതുപോലെ ആരെങ്കിലും ഉണ്ടായിരുന്നോ?"

​അതിനവൾ നൽകിയ മറുപടി എന്നെ അല്പം അത്ഭുതപ്പെടുത്തി. അവൾക്കും കോളേജ് കാലത്ത് ഒരാളോട് ഇഷ്ടം തോന്നിയിരുന്നു, പക്ഷേ കൗതുകകരമായ കാര്യം അവനെ അവൾ ഒരിക്കലും നേരിൽ

കണ്ടിട്ടില്ലായിരുന്നു എന്നതാണ്! അവൻ അവളുടെ കസിന്റെ സുഹൃത്തിന്റെ സുഹൃത്തായിരുന്നു.

​ഞാൻ അല്പം കൂടി കാര്യമായി തന്നെ അതിനെക്കുറിച്ച് ചോദിച്ചു. "ഒരിക്കലും നേരിൽ കാണാതെ എങ്ങനെയാണ് ഒരാളെ ഇഷ്ടപ്പെടുന്നത്?"

​അതിനവൾ പറഞ്ഞത് ഇങ്ങനെയായിരുന്നു: "അതൊരു ശരിക്കുമുള്ള പ്രണയമായിരുന്നോ എന്ന് ചോദിച്ചാൽ എനിക്ക് ഇപ്പോഴും അറിയില്ല ഷാജൂ. ഒരു ഫങ്ക്ഷന്റെ ഇടയിലാണ് ഞാൻ ആദ്യമായി ഷറഫുവിനെ ഫോണിലൂടെ കാണുന്നത്. എന്റെ കസിന്റെ സ്റ്റാറ്റസിൽ എന്റെ ഫോട്ടോ കണ്ട് അവന് ഇഷ്ടപ്പെടുകയും പരിചയപ്പെടാൻ വേണ്ടി എന്നെ വിളിക്കുകയുമായിരുന്നു. പക്ഷേ അപ്പോഴൊന്നും എനിക്ക് ഇവരെയൊന്നും അറിയില്ലായിരുന്നു. വിളിച്ചപ്പോൾ വെറുതെ ഒരു 'ഹായ്'

പറഞ്ഞു എന്ന് മാത്രം. കുറച്ചു കഴിഞ്ഞപ്പോൾ കസിന്റെ സുഹൃത്ത് വന്ന് എന്നോട് ചോദിച്ചു, എന്റെ നമ്പർ അവന് കൊടുത്തോട്ടെ എന്ന്. എന്തുകൊണ്ടോ അപ്പോൾ എനിക്ക് 'വേണ്ട' എന്ന് പറയാൻ തോന്നിയില്ല. അങ്ങനെ ഞാൻ സമ്മതിച്ചു."

അങ്ങനെ എന്റെ നമ്പർ കിട്ടിയതും ഷറഫു എന്നെ വിളിക്കാൻ തുടങ്ങി. ആദ്യം വെറും സൗഹൃദമായിരുന്നു. പക്ഷേ ഓരോ ദിവസം കഴിയുന്തോറും ഞങ്ങൾ കൂടുതൽ അടുത്തു. അവൻ എന്നെ ഒരുപാട് പുകഴ്ത്തുമായിരുന്നു. എന്റെ

💬 Comments

View all comments