Chapter Title : മഴയത്തു വന്ന മോഹം 11 [Vashalan]
ഫോട്ടോകൾ കാണുമ്പോഴൊക്കെ വല്ലാത്തൊരു ആരാധനയാണെന്ന് പറയും. നേരിട്ട് കാണാൻ പറ്റാത്തതിന്റെ സങ്കടമായിരുന്നു അവന് എപ്പോഴും."
ഹൻസിബ തുടർന്നു, "ഞങ്ങൾ തമ്മിൽ മണിക്കൂറുകളോളം സംസാരിക്കുമായിരുന്നു.
ഫോണിലൂടെയായിരുന്നു ഞങ്ങളുടെ ലോകം മുഴുവൻ. പക്ഷേ ഒരു കാര്യം ആലോചിക്കുമ്പോൾ ഇപ്പോഴും എനിക്ക് അത്ഭുതം തോന്നാറുണ്ട്, ഇത്രയധികം സംസാരിച്ചിട്ടും ഞങ്ങൾ ഒരിക്കൽ പോലും നേരിട്ട് കണ്ടില്ല. അവൻ ഗൾഫിലായിരുന്നു ജോലി ചെയ്തിരുന്നത്. നാട്ടിൽ വരുമ്പോൾ കാണാമെന്ന് എപ്പോഴും പറയും. അങ്ങനെ മനസ്സുകൊണ്ട് ഞങ്ങൾ ഒരു ബന്ധത്തിലായി."
ഇതൊക്കെ കേട്ടപ്പോൾ എന്റെ ഉള്ളിൽ ചെറിയൊരു അസൂയ തോന്നിയെങ്കിലും ഞാൻ അത് പുറത്തുകാട്ടിയില്ല. "എന്നിട്ട് ആ ബന്ധം എങ്ങനെയാ അവസാനിച്ചത്?" എന്ന് ഞാൻ ആകാംക്ഷയോടെ ചോദിച്ചു.
അവൾ ഒന്ന് നെടുവീർപ്പിട്ടു, "കോളേജ് ലൈഫ് കഴിഞ്ഞതോടെ കാര്യങ്ങൾ മാറി ഷാജൂ. വീട്ടിൽ കല്യാണ ആലോചനകൾ തുടങ്ങി. ഷറഫുവിനെക്കുറിച്ച് വീട്ടിൽ
പറയാൻ എനിക്ക് പേടിയായിരുന്നു, കാരണം ഞങ്ങൾ തമ്മിൽ നേരിട്ട് കണ്ടിട്ടുപോലുമില്ലല്ലോ. അപ്പോഴാണ് അവനും പതുക്കെ ഒഴിഞ്ഞുമാറാൻ തുടങ്ങിയത്. മെസ്സേജുകൾ കുറഞ്ഞു, വിളികൾ നിലച്ചു. ഒരു ഘട്ടത്തിൽ അത് വെറും ഒരു സ്വപ്നം പോലെ അവസാനിച്ചു. സത്യത്തിൽ അതൊരു പ്രണയമായിരുന്നോ എന്ന് ചോദിച്ചാൽ ഇപ്പോഴും എനിക്ക് ഉത്തരമില്ല."
ഷറഫുവിന്റെ ഈ കഥ കേട്ടു കഴിഞ്ഞപ്പോൾ എനിക്ക് ഹൻസിബയോട് കൂടുതൽ സ്നേഹമാണ് തോന്നിയത്. അവളുടെ ഓരോ തുറന്നുപറച്ചിലുകളും ഞങ്ങളുടെ ബന്ധത്തെ കൂടുതൽ ആഴമുള്ളതാക്കി.
വിവാഹദിവസം രാവിലെ കുളി കഴിഞ്ഞിറങ്ങുമ്പോൾ എന്റെ ചിന്തകൾ ഹൻസിബയുമായുള്ള ആദ്യത്തെ വീഡിയോ കോളിലായിരുന്നു. അന്ന്
ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കെയാണ് ഞാൻ ഈ ഒരു ചോദ്യം ചോദിച്ചത്.
"നിങ്ങൾ ഫോൺ വിളിക്കുമ്പോൾ എന്തൊക്കെയാ സംസാരിക്കാറുള്ളത്?"
"പ്രത്യേകിച്ചൊന്നുമില്ല ഷാജൂ, വെറുതെ
💬 Comments
View all comments