0%

Chapter Title : മഴയത്തു വന്ന മോഹം 12 [Vashalan]

Author : Vashalan Read All Parts 11.9K

ഗുളികകൾ ഓരോന്നായി വിഴുങ്ങി. പനിയുടെ ചൂടും മരുന്നിന്റെ ആലസ്യവും കാരണം പതുക്കെ എന്റെ കൺപോളകൾ കൂമ്പി വന്നു.

കണ്ണുകളടച്ച് പതുക്കെ മയക്കത്തിലേക്ക് വഴുതി വീഴാൻ തുടങ്ങുമ്പോഴാണ് ഫോൺ വീണ്ടും ശബ്ദിച്ചത്. നോക്കിയപ്പോ സബീനത്തയാണ്. ഞാൻ കോൾ എടുത്തു.

"ഹലോ ഷാജൂ... എന്താടാ നിനക്ക് എന്ത് പറ്റി? രാവിലെ ഉമ്മയെ വിളിച്ചപ്പോഴാണ് നിനക്ക് നല്ല പനിയാണെന്ന് അറിഞ്ഞത്. അതാ ഇപ്പോൾ വിളിച്ചത്," സബീനത്തയുടെ ശബ്ദത്തിൽ വല്ലാത്തൊരു കരുതലും വാത്സല്യവുമുണ്ടായിരുന്നു.

"അതെ താത്തേ... ഹോസ്പിറ്റലിൽ പോയി വന്നിട്ട് ഇപ്പോൾ ഗുളിക കഴിച്ചു കിടക്കുകയാണ്. എഴുന്നേൽക്കാൻ പോലും വയ്യ," ഞാൻ പതുക്കെ മറുപടി നൽകി.

"അയ്യോ... എങ്കിൽ നീ കൂടുതൽ സംസാരിക്കണ്ട. നന്നായി റെസ്റ്റ് എടുക്ക്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഇത്താത്തയെ വിളിക്കണം കേട്ടോ," എന്ന് പറഞ്ഞ് സബീനത്ത ഫോൺ വെച്ചു.

സബീനത്തയുടെ സ്നേഹം നിറഞ്ഞ വാക്കുകൾ കേട്ടതും, റീന മിസ്സിന്റെ വശ്യമായ രൂപം മനസ്സിൽ

കണ്ടുകൊണ്ടും ഞാൻ പതുക്കെ ആഴമേറിയ നിദ്രയിലേക്ക് ആണ്ടുപോയി. മരുന്നിന്റെ ലഹരിയിൽ ബോധം മറയുമ്പോഴും, വരാനിരിക്കുന്ന ആവേശകരമായ നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങൾ എന്റെ ഉറക്കത്തിലും ലഹരി പടർത്തുന്നുണ്ടായിരുന്നു.മരുന്നിന്റെ ലഹരിയിൽ ആഴത്തിലുള്ള നിദ്രയിലായിരുന്നു ഞാൻ.

കണ്ണുകൾ പതുക്കെ തുറക്കുമ്പോൾ മുറിയിൽ സന്ധ്യാവെളിച്ചം പടർന്നു കഴിഞ്ഞിരുന്നു. സമയം നോക്കിയപ്പോൾ അഞ്ചു മണിയായിരിക്കുന്നു. മരുന്നിന്റെ ഫലം കൊണ്ടാകാം, ശരീരത്തിലുണ്ടായിരുന്ന കടുത്ത വിറയലും തലവേദനയും ഇപ്പോൾ പമ്പ കടന്നിരുന്നു. പനി കുറഞ്ഞതിന്റെ ആശ്വാസത്തിൽ പതുക്കെ എഴുന്നേറ്റിരുന്നു. ആദ്യം തന്നെ കൈകൾ പോയത് തലയ്ക്കൽ ഇരുന്നഫോണിലേക്കാണ്.

വാട്സാപ്പ് തുറന്നതും എന്റെ ഹൃദയം ഒന്ന് വേഗത്തിൽ മിടിച്ചു. റീന മിസ്സിന്റെ മെസ്സേജ് വന്നിട്ടുണ്ട്. മിസ്സ് വീട്ടിലെത്തിയ ഉടനെ

💬 Comments

View all comments