Chapter Title : മഴയത്തു വന്ന മോഹം 5 [Vashalan]
പെട്ടെന്ന് നിന്നു. പെൺകുട്ടികളടക്കം എല്ലാവരും ഞെട്ടിത്തരിച്ച് അങ്ങോട്ടേക്ക് നോക്കി നിൽക്കുകയാണ്. ഡെസ്കിന്റെ മുകളിൽ കലിയടങ്ങാതെ നിൽക്കുന്ന എന്നെയും, അടി കിട്ടി കവിളും പൊത്തിപ്പിടിച്ച് തറയിൽ കിടക്കുന്ന ജിത്തുവിനെയും കണ്ട് ക്ലാസ്സ് ആകെ നിശബ്ദമായി. അവൻ എന്നെ വല്ലാത്തൊരു പകയോടെ നോക്കുന്നുണ്ടായിരുന്നു.
പെട്ടെന്ന് ജിത്തു തറയിൽ നിന്നും ചാടിയെഴുന്നേറ്റു. "എടാ തായോളി..." എന്ന് വിളിച്ചുകൊണ്ട് അവൻ എന്നെ തിരിച്ച് അടിക്കാനായി ഡെസ്കിനടുത്തേക്ക് പാഞ്ഞടുത്തു.
പക്ഷെ ഞാൻ ഡെസ്കിൽ നിന്ന് നേരെ
അവന്റെ നെഞ്ചിലേക്ക് ഒറ്റച്ചവിട്ട്! എന്റെ കാല് അവന്റെ നെഞ്ചിൽ കൃത്യമായി പതിച്ചു. അവൻ വീണ്ടും പുറകോട്ടേക്ക് തെറിച്ചുപോയി ക്ലാസ്സിലെ ബോർഡിനടിയിലുള്ള പ്ലാറ്റ്ഫോമിൽ ചെന്ന് വീണു.
പെട്ടെന്ന് ക്ലാസ്സിലെ ബാക്കിയുള്ള കൂട്ടുകാരും വിപിനുമൊക്കെ ഓടിവന്ന് എന്നെ പിടിച്ചു മാറ്റി. "എടാ ഷാജൂ... നിർത്തെടാ... അവനൊരു തമാശ പറഞ്ഞതല്ലേ, നീ എന്തിനാ ഇതിനിത്ര ചൂടാകുന്നത്?" എന്ന് പറഞ്ഞ് അവർ എന്നെ വട്ടംപിടിച്ച് ശാന്തനാക്കാൻ ശ്രമിച്ചു.
ക്ലാസ്സിൽ ഇതുവരെ ആരും എന്നെ ഇങ്ങനെ കണ്ടിട്ടില്ല. എപ്പോഴും ചിരിച്ചു നടക്കുന്ന, വളരെ കൂളായ ഷാജു പെട്ടെന്ന് ഒരു വന്യമൃഗത്തെപ്പോലെ മാറിയത് പെൺകുട്ടികളടക്കം എല്ലാവരെയും ശരിക്കും ഞെട്ടിച്ചിരുന്നു.
എന്റെ ദേഷ്യം അപ്പോഴും മാറിയിരുന്നില്ല.
എന്നെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നവരുടെ ഇടയിലൂടെ ഞാൻ നിലത്തു കിടക്കുന്ന ജിത്തുവിന്റെ മുഖത്ത് നോക്കി വിരൽ ചൂണ്ടി പറഞ്ഞു:
"ഇവിടെ ഞാൻ മാത്രം ഉള്ളതുകൊണ്ടാടാ നിനക്ക് എന്റെ കയ്യീന്ന് ഇത് മാത്രമേ കിട്ടിയുള്ളൂ... നീ ഈ പറഞ്ഞത് അവനെങ്ങാനും (അജയ്) കേട്ടിരുന്നെങ്കിൽ, പുന്നാര മോനേ... നീ ഈ ക്ലാസ്സിൽ നിന്ന് ഇഴഞ്ഞേ പുറത്ത് പോകുമായിരുന്നുള്ളൂ!"
അജയ്യെ ക്ലാസ്സിലെ എല്ലാവർക്കും വലിയ
💬 Comments
View all comments