0%

Chapter Title : മഴയത്തു വന്ന മോഹം 5 [Vashalan]

Author : Vashalan Read All Parts 9.6K

പേടിയാണ്. അവന്റെ ആ ഒരു ഗാംഭീര്യവും ആണുത്തവും കണ്ടാൽ തന്നെ ആരും ഒന്നിനും പോകില്ല. പോരാത്തതിന് എന്നെ ഇതുവരെ ഇങ്ങനെ ആരും കണ്ടിട്ടുമില്ല. അതുകൊണ്ട് തന്നെ ആരും കൂടുതൽ പ്രശ്നത്തിന് നിന്നില്ല.

​ഞാൻ അത് പറഞ്ഞു തീർന്നതും,

അടുത്ത പിരീഡിനുള്ള ബെൽ അടിച്ചു. അതോടെ എല്ലാവരും പതിയെ അവരവരുടെ സീറ്റുകളിലേക്ക് പോകാൻ തുടങ്ങി. വിപിനും വേറെ രണ്ടുപേരും കൂടി ജിത്തുവിനെ പിടിച്ച് എഴുന്നേൽപ്പിച്ചു.

​"സാരമില്ലെടാ... നിന്റെ ഈ വായിലെ നാവ് കൊണ്ടാ നിനക്ക് ഇപ്പോൾ ഇത് കിട്ടിയത്. ഇനി വാ അടച്ചു വെച്ച് പോയി ഇരിക്ക്," എന്ന് പറഞ്ഞ് അവനെ അവർ കൊണ്ടുപോയി അവന്റെ സീറ്റിലിരുത്തി.

​ഞാനും പോയി എന്റെ സീറ്റിലിരുന്നു. എന്റെ നെഞ്ചിടിപ്പ് അപ്പോഴും വേഗത്തിലായിരുന്നു. ടീച്ചർ ക്ലാസ്സിലേക്ക് വരുന്നതുവരെ, പെൺകുട്ടികളുടെ ഇടയിൽ മുഴുവൻ സംസാരം എന്നെക്കുറിച്ചായിരുന്നു. എന്നെ ഒളികണ്ണിട്ട് നോക്കിക്കൊണ്ട് അവർ പരസ്പരം എന്തൊക്കെയോ മന്ത്രിക്കുന്നുണ്ടായിരുന്നു. പാവം ഷാജുവിന് ഇതെന്ത് പറ്റി എന്ന

അവരുടെ ആ ഞെട്ടൽ ഞാൻ ശരിക്കും ആസ്വദിച്ചു.

​ബെൽ അടിച്ചതിന് പിന്നാലെ ആദ്യത്തെ പിരീഡ് എടുക്കാൻ ഹിസ്റ്ററി മിസ്സ് ക്ലാസ്സിലേക്ക് കയറിവന്നു. കുട്ടികളെല്ലാം അവരവരുടെ സീറ്റുകളിൽ ഒതുങ്ങിയിരുന്ന് പുസ്തകങ്ങൾ എടുത്തു തുടങ്ങി.

​അപ്പോഴാണ് എന്റെ ഫോൺ ഒന്ന് വൈബ്രേറ്റ് ചെയ്തത്. ഞാൻ പതുക്കെ ഡെസ്കിനടിയിലൂടെ ഫോണെടുത്തു നോക്കി. വാട്സ്ആപ്പിൽ അജയ്യുടെ മെസ്സേജ് ആണ്:

"എടാ ഞാൻ ഇന്ന് വരുന്നില്ല. കാര്യങ്ങൾ ഞാൻ പിന്നീട് പറയാം. നീ റീന മിസ്സിനെ സെറ്റ് ആക്കാൻ നോക്ക്."

​ആ മെസ്സേജ് കണ്ടതും ആദ്യം എനിക്ക് അവനോട് ചെറിയൊരു ദേഷ്യം തോന്നി. രാവിലെ തൊട്ട് അവനെ

💬 Comments

View all comments