Chapter Title : മഴയത്തു വന്ന മോഹം 5 [Vashalan]
എഴുന്നേൽക്കേണ്ട കാര്യമില്ലായിരുന്നു. ജിത്തുവും കലോത്സവത്തിന് പോയിരുന്ന ബാക്കി കുറച്ചുപേരും അവരവരുടെ സീറ്റുകളിൽ നിന്ന് എഴുന്നേറ്റു നിന്നു. മിസ്സ് മുൻനിരയിൽ നിന്ന് ഓരോരുത്തരുടെയും പേര് ചോദിച്ച് പരിചയപ്പെടാൻ തുടങ്ങി.
ജിത്തുവിന്റെ ഊഴമെത്തിയപ്പോൾ മിസ്സിന്റെ ശ്രദ്ധ നേരെ പോയത് അവന്റെ കവിളിലേക്കാണ്. രാവിലെ എന്റെ കയ്യിൽ നിന്ന് കിട്ടിയ അടിയുടെ ആ വലിയ ചുവന്ന പാട് അവിടെ നല്ല ഒന്നാന്തരം തെളിഞ്ഞു കിടപ്പുണ്ടായിരുന്നു.
അത് കണ്ടിട്ട് മിസ്സ് ഒരു ചെറിയ കുസൃതിയോടെ അവനോട് ചോദിച്ചു: "എന്താ പേര്? ജിത്തു... അല്ലെ? അല്ല
ജിത്തൂ, കവിളിൽ എന്താ ഒരു വലിയ ചുവന്ന പാട്? ഇന്നലെ കലോത്സവത്തിന് പോയി ഡാൻസ് കളിച്ചപ്പോൾ സ്റ്റേജിൽ നിന്ന് താഴെ വീണതാണോ? അതോ അവിടെവെച്ച് ആരെങ്കിലും വക വല്ല 'സമ്മാനവും' കിട്ടിയതാണോ?"
ഇതു കേട്ടതും ക്ലാസ്സിലെ പിള്ളേരെല്ലാം കൂടി ജിത്തുവിനെ നോക്കി ആർത്തു ചിരിക്കാൻ തുടങ്ങി. രാവിലെ അവന് എന്റെ കയ്യിൽ നിന്ന് കിട്ടിയ എട്ടിന്റെ പണിയുടെ കാര്യം ക്ലാസ്സിൽ എല്ലാവർക്കും അറിയാമല്ലോ. ആ ചിരി കൂടിയായപ്പോൾ അവന് നിൽക്കപ്പൊറുതിയില്ലാതായി.
എല്ലാവരും കൂടി തന്നെ കളിയാക്കി ചിരിക്കുന്നത് കണ്ടപ്പോൾ ജിത്തുവിന് ശരിക്കും നാണക്കേടും അതിലേറെ ദേഷ്യവും വന്നു. അവൻ പെട്ടെന്ന് ഒരു കലിപ്പിൽ മിസ്സിനോടായി പറഞ്ഞു: "അതൊക്കെ എനിക്ക് വീണപ്പോ പറ്റിയതാ... അത് മിസ്സ് അന്വേഷിക്കേണ്ട
കാര്യമില്ലല്ലോ. പേര് ചോദിച്ചില്ലേ, ക്ലാസ്സ് തീരാറാവുകയും ചെയ്തു... ഇനി ഞാൻ ഇരുന്നോട്ടെ?"
ഒരു വിദ്യാർത്ഥിയിൽ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത ആ പരുക്കൻ മറുപടി കേട്ടപ്പോൾ മിസ്സ് ശരിക്കും വല്ലാതെയായിപ്പോയി. എല്ലാവരുടെയും മുന്നിൽ വെച്ച് അവൻ അങ്ങനെ പറഞ്ഞപ്പോൾ ആ വെളുത്ത
💬 Comments
View all comments