Chapter Title : മഴയത്തു വന്ന മോഹം 5 [Vashalan]
മുഖത്ത് പെട്ടെന്ന് ഒരു വിഷമവും ചമ്മലും മിന്നിമറഞ്ഞു. എന്ത് പറയണമെന്നറിയാതെ മിസ്സ് ഒന്ന് പതറി നിന്നു.
എന്റെ മിസ്സിനെ അവൻ എല്ലാവരുടെയും മുന്നിലിട്ട് അപമാനിക്കുന്നത് കണ്ടപ്പോൾ എന്റെ ഉള്ളിലെ ചോര തിളച്ചു. ഞാൻ അപ്പൊത്തന്നെ ഇരുന്നിടത്തുനിന്ന് അവനൊരു കൗണ്ടർ അറ്റാക്ക് കൊടുത്തു. ഞാൻ ക്ലാസ്സിലാകെ കേൾക്കാൻ പാകത്തിൽ ഉറക്കെ
പറഞ്ഞു:
അവനെ വിട്ടേക്ക് മിസ്സേ... അവൻ പറഞ്ഞത് സത്യമാ, അവൻ ശരിക്കും 'വീണത്' തന്നെയാ. ഇന്ന് രാവിലെ ഈ ക്ലാസ്സിലെ ആ ഡെസ്കിന്റെ മുകളിൽ നിന്നാ അവനൊറ്റ വീഴ്ച വീണത്. പാവം, കവിളും കൊണ്ടാണ് തറയിൽ വീണത്, ആ വീഴ്ചയുടെ ഒരു ഭീകരസൗണ്ട് ഇപ്പോഴും ഞങ്ങളുടെയൊക്കെ ചെവിയിലുണ്ട്! അല്ലെടാ ജിത്തൂ? ആ 'വീഴ്ചയുടെ' വേദനയും ഹാങ്ങോവറും ഇതുവരെ മാറിയിട്ടില്ല മിസ്സേ, അതാ അവൻ അങ്ങനെ സംസാരിക്കുന്നത്. ഇനിയിപ്പോ അവന് ഇനിയും ഇതുപോലെ 'വീഴാൻ' താല്പര്യമുണ്ടെങ്കിൽ മിസ്സ് അവനോടൊന്ന് പറഞ്ഞേക്ക്, സഹായിക്കാൻ ആൾക്കാർ ഇവിടെത്തന്നെയുണ്ടല്ലോ എന്ന്..."
എന്റെ ഈ ഡയലോഗ് കേട്ടതും ക്ലാസ്സിലെ പിള്ളേരെല്ലാം വീണ്ടും
ആർത്തു ചിരിക്കാൻ തുടങ്ങി. അവനെ എല്ലാവരുടെയും മുന്നിലിട്ട് ഞാൻ പച്ചയ്ക്ക് പരിഹസിക്കുന്നത് കേട്ട് ജിത്തു കലിപ്പിൽ എന്നെ നോക്കി പല്ലിറുമ്മി. പക്ഷേ, തിരിച്ചെന്തെങ്കിലും പറഞ്ഞാൽ വീണ്ടും എന്റെ കയ്യീന്ന് കിട്ടുമെന്ന് അറിയാവുന്നതുകൊണ്ട് അവൻ തലതാഴ്ത്തി ഇരുന്നു.
എന്റെ മറുപടി കേട്ടപ്പോൾ മിസ്സിന്റെ മുഖത്തെ ആ ചമ്മൽ പെട്ടെന്ന് മാറി. ഡെസ്കിന്റെ മുകളിൽ നിന്നുള്ള 'വീഴ്ചയും', സഹായിക്കാൻ 'ആൾക്കാർ ഇവിടെത്തന്നെയുണ്ട്' എന്ന എന്റെ ഡയലോഗും കേട്ടപ്പോൾ മിസ്സിന് കാര്യം കൃത്യമായി കത്തി. എന്റെ കയ്യിൽ നിന്നാണ് അവന് ആ അടിയും പാടും കിട്ടിയതെന്ന്
💬 Comments
View all comments