0%

Chapter Title : മഴയത്തു വന്ന മോഹം 8 [Vashalan]

Author : Vashalan Read All Parts 8.3K

പഴയ വില്ലൻ—മൈഗ്രേൻ!

​തുളച്ചുകയറുന്ന വേദന പതുക്കെ ശക്തിപ്രാപിച്ചു. രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാത്തതുകൊണ്ട് ഗ്യാസ് കയറിയതാകുമെന്ന് കരുതി ഞാൻ അല്പം വെള്ളം കുടിച്ചു. പക്ഷേ, ആശ്വാസത്തിന് പകരം വേദനയുടെ തീവ്രത കൂടിക്കൂടി വന്നു. കണ്ണുകൾക്ക് മുന്നിൽ വെളിച്ചം ചിതറുന്നതുപോലെ. ഇനിയും പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് ബോധ്യമായപ്പോൾ ഹോസ്പിറ്റലിൽ പോകാൻ തന്നെ തീരുമാനിച്ചു.

​ഞാൻ പതുക്കെ എഴുന്നേറ്റ് മാനേജറുടെ ക്യാബിനിലേക്ക് നടന്നു.

​ഞാൻ: "സാർ... എനിക്ക് തലവേദന

സഹിക്കാൻ പറ്റുന്നില്ല. മൈഗ്രേൻ ആണെന്ന് തോന്നുന്നു. കണ്ണ് പോലും തുറക്കാൻ വയ്യ. ഞാൻ ഹോസ്പിറ്റലിൽ ഒന്ന് പോയി വരാം. ഒരു ഹാഫ് ഡേ ഓഫ് വേണമായിരുന്നു."

​എന്റെ മുഖത്തെ വിളർച്ച കണ്ടപ്പോൾ തന്നെ മാനേജർക്ക് കാര്യം ബോധ്യമായി. "ശരി ഷാജു, നീ പൊയ്ക്കോ. ആരെയെങ്കിലും കൂട്ടി വിടണോ?" അദ്ദേഹം ചോദിച്ചു.

​ഞാൻ: "വേണ്ട സാർ, രാമേന്ദ്രൻ ചേട്ടൻ ഇവിടെയുണ്ട്. ചേട്ടൻ എന്നെ ഒന്ന് ഹോസ്പിറ്റൽ വരെ കൊണ്ടാക്കും."

​ഞാൻ തിരികെ വന്ന് ബാഗും എടുത്തു. ഷാരൂണിനോട് ബാക്കി കാര്യങ്ങൾ ശ്രദ്ധിക്കാൻ പറഞ്ഞു ഞാൻ രാമേന്ദ്രൻ ചേട്ടനൊപ്പം ഹോസ്പിറ്റലിലേക്ക് തിരിച്ചു. പുറത്തെ മണൽക്കാറ്റും വെളിച്ചവും തലവേദനയെ ഒന്നുകൂടി ഉസിപ്പിച്ചു കൊണ്ടിരുന്നു. ഹോസ്പിറ്റലിലേക്കുള്ള ആ യാത്രയിൽ,

വേദനയുടെ മരവിപ്പിനിടയിലും എന്റെ മനസ്സ് മറ്റേതോ ലോകത്തായിരുന്നു.

ഹോസ്പിറ്റലിലെത്തിയതും രാമേന്ദ്രൻ ചേട്ടനെ ഞാൻ തിരികെ അയച്ചു. ഡോക്ടറെ കണ്ടു കഴിഞ്ഞ് ഞാൻ വിളിക്കുമ്പോൾ വന്നാൽ മതിയെന്നും, വരുമ്പോൾ വിശപ്പിന്റെ അസ്വസ്ഥത മാറ്റാൻ ഒരു ഫലാഫിൽ സാൻഡ്‌വിച്ചും ചായയും കരുതണമെന്നും ഞാൻ ഓർമ്മിപ്പിച്ചു. ടോക്കൺ എടുക്കാനായി ക്യൂ നിൽക്കുമ്പോൾ ഓരോ നിമിഷവും തലയ്ക്കുള്ളിൽ ആയിരം കൂടങ്ങൾ കൊണ്ട് അടിക്കുന്നതുപോലെ വേദന

💬 Comments

View all comments