0%

Chapter Title : മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ]

Author : Mandhan Raja Read All Parts 3.4K

എങ്ങനെയുണ്ടായിരുന്നമ്മേ ഫസ്റ്റ് ദിവസം ? റാഗിങ്ങോക്കെ ഉണ്ടായിരുന്നോ ?'

" പോടാ ഒന്ന് ? ഇതെന്താ കൊളെജാണോ?'

ട്രീസ ഇന്നത്തെ ദിവസം സംഭവിച്ചതൊക്കെ അവനോടു പറഞ്ഞു

' ആഹ ...അപ്പൊ അമ്മയും സ്മാര്‍ട്ട്‌ ആയല്ലേ ?' ചായ കുടിച്ചോണ്ടിരിക്കുന്നതിനിടെ പുതിയ ഫോണ്‍ അവന്‍റെ കയ്യിലേക്ക് കൊടുത്തപ്പോള്‍ ജെയ്മോനവളെ കളിയാക്കി .

ജെയ്മോന്‍ അതില്‍ വാട്സപ്പും ബാക്കി കുറച്ചു ഫീച്ചെര്സും ഇന്‍സ്റ്റാള്‍ ചെയ്തു , അതിന്‍റെ ഡീറ്റയില്‍സ് അവള്‍ക്ക് പറഞ്ഞു കൊടുക്കന്നതിനിടെ കോളിംഗ് ബെല്‍ അടിച്ചു .. തുറന്നപ്പോള്‍ ജയന്തി

' നമ്പര്‍ എന്താ ആക്റ്റിവേറ്റ് ആയില്ലേ ? ഞാന്‍ കുറെ പ്രാവശ്യം വിളിച്ചു .. "

' അയ്യോ അറിയില്ല ജയന്തി .. പഴയ നമ്പറില്‍ വിളിക്കാന്‍ മേലായിരുന്നോ ?"

' അത് ഞാനോഫീസിലെ ഡയറിയിലാ കുറിച്ച് വെച്ചേ .. ഈ നമ്പര്‍ അന്നേരം തന്നെ സേവ് ചെയ്തതല്ലേ"

" ഇരിക്ക് ..ഇതാ മോന്‍ ?'

" ഹായ് ആന്‍റി'

" ഹലോ ...ആന്റീന്നൊന്നും വിളിക്കണ്ട ..ചേച്ചിയെന്ന് വിളിച്ചാല്‍ മതി .. ട്രീസയെ കണ്ടാല്‍ ഇത്ര വലിയ മോനുണ്ടെന്നു പറയത്തില്ല ... ഡിഗ്രിക്ക് പഠിക്കുന്നുവെന്നു പറഞ്ഞെങ്കിലും .."

' അതെ ചേച്ചി .. ഞാന്‍ പറഞ്ഞതാ ഡൈ അടിക്കാന്‍ '

' പോടാ ഒന്ന് ..ഡൈ അടിപ്പിക്കാന്‍ നടക്കുന്നു ... '

' അതെന്നാ ട്രീസാ അവന്‍ പറഞ്ഞതില്‍ കാര്യമില്ലേ ? ഒന്ന് ഡൈ അടിച്ചാല്‍ ഒരു പത്തു വയസെങ്കിലും കുറവേ പറയൂ ...

'അതിന്‍റെയൊന്നും ആവശ്യമില്ല .. ജയന്തി അളവെടുക്കാം ..അതോ അളവ് കൊണ്ട് വന്നിട്ടുണ്ടോ

💬 Comments

View all comments