Chapter Title : മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ]
ആയോ എന്നറിയാന്‍ മെസ്സേജ് ചെയ്തതാണ് .."
" ആയി അപ്പു ...താങ്ക്സ് "
" ശെരി സാറേ .. ശുഭ രാത്രി "
"ഹ്മം ..good night"
'''''''''''''''''''''''''''''''''''''
പിറ്റേന്ന് ട്രീസ കൈനറ്റിക് കൊണ്ടാണ് ഓഫീസിലേക്ക് പോയത് ..അവള്‍ ഷോപ്പിംഗ് ആര്‍ക്കേഡിന്‍റെ അണ്ടര്‍ഗ്രൌണ്ടിലെ പാര്‍ക്കിങ്ങില്‍ വണ്ടി കൊണ്ട് പോയി വെച്ചപ്പോള്‍ അതിനടുത്തായി ഒരു R15 കൊണ്ട് വന്നു നിര്‍ത്തി , എന്നിട്ട് ഹെല്‍മറ്റ് ഊരിയവളെ നോക്കി ചിരിച്ചു
" ഗുഡ് മോര്‍ണിംഗ് സാറേ .. നെറ്റ് എല്ലാം ശെരിയായില്ലേ?'
" ആ ..അപ്പുവായിരുന്നോ ... നെറ്റ് കിട്ടുന്നുണ്ട് ..."
" എങ്കില്‍ ശെരി സാറേ ..എന്തെങ്കിലും ആവശ്യമുണ്ടേല്‍ വിളിച്ചാല്‍ മതി കേട്ടോ ..ചാര്‍ജ് ചെയ്യണെങ്കിലോ മറ്റോ "
" ആയിക്കോട്ടെ "
' എങ്കില്‍ ശെരി സാറെ ."
'''''''''''''''''''''''''''''''''
ഒരു മാസം പെട്ടന്ന് കടന്നു പോയി .. ശമ്പളദിവസം വൈകുന്നേരം ജയന്തി ട്രീസയേം കൂട്ടി ഷോപ്പിങ്ങിനിറങ്ങി
' നിനക്കൊന്നും മേടിക്കാന്‍ ഇല്ലെടി ട്രീസേ " ഒരു മാസം കൊണ്ടവര്‍ അടുത്ത കൂട്ടുകാരികളായി.. തമ്മില്‍ എടി പോടീ ബന്ധം വളര്‍ന്നു ...അതിനു കാരണമായത് കൈനറ്റിക്കും.. ട്രീസ റെഡിയായി ജയന്തിയുടെ വീട്ടില്‍ ചെന്നവളേയും കൂട്ടിയാണ് ഓഫീസില്‍ പോകാറ്.
' എനിക്കൊന്നും വേണ്ടടി . ജെയ്മോന് ഒരു ജീന്‍സും ഷര്‍ട്ടും വാങ്ങണം "
' എങ്കില്‍ വാങ്ങ് ..എന്തിനാ മടിച്ചു നിക്കുന്നെ ?'
അതല്ലടി ജയേ..അവന്‍റെ സൈസോന്നും എനിക്കറിയില്ല ...അവന്‍ തന്നെ വാങ്ങിക്കോളും ... പൈസ കൊടുക്കാം "
" ബെസ്റ്റ് .. എടി ..നമ്മളായിട്ട് വാങ്ങി കൊടുക്കുമ്പോഴാ അതിനൊരു
💬 Comments
View all comments