0%

Chapter Title : മഴയ്ക്ക് ശേഷം 2 [Ruther]

Author : Ruther Read All Parts 33.6K

ചില ബന്ധങ്ങൾ അവസാനിക്കുന്നത് സ്നേഹം തീർന്നതുകൊണ്ടല്ല. ഒരുമിച്ച് തുടരാൻ പഠിക്കുന്നതിന് മുമ്പ്, വേർപിരിഞ്ഞ് സ്വയം കണ്ടെത്തേണ്ടി വരുന്നതുകൊണ്ടാണ്.

അത് മനസ്സിലാകാൻ എനിക്ക് ഒരുപാട് വൈകി.

അന്ന് ബംഗളൂരിൽ മഴ പെയ്യുകയായിരുന്നു. ഓഫീസിന്റെ ഗ്ലാസ് വാതിലിന് മുന്നിൽ നിന്ന് പുറത്തേക്ക് നോക്കിക്കൊണ്ടിരിക്കുമ്പോൾ, റോഡിലൂടെ പാഞ്ഞുപോകുന്ന വാഹനങ്ങളുടെ ലൈറ്റുകൾ മഴവെള്ളത്തിൽ നീണ്ട വരകളായി പടർന്നിരുന്നു.

ഓഫീസിൽ ബാക്കിയുണ്ടായിരുന്നത് രണ്ടോ മൂന്നോ പേരെ മാത്രം. എല്ലാവരും പോയിക്കഴിഞ്ഞാൽ സാധാരണയായി എനിക്ക് ഒരു പ്രത്യേക സമാധാനം തോന്നാറുണ്ട്. പക്ഷേ അന്ന് എന്തോ ഒരു ശൂന്യതയായിരുന്നു.

എന്തുകൊണ്ടാണെന്ന് എനിക്ക് അറിയാമായിരുന്നു.

മീനാക്ഷി.

അവൾ എന്റെ ജീവിതത്തിൽ നിന്ന് പോയിട്ട് മാസങ്ങളായിരുന്നെങ്കിലും, ചില ഓർമ്മകൾക്ക് സമയത്തിന്റെ കണക്ക് ബാധകമല്ല. ഒരു മഴ, ഒരു ചായക്കപ്പ്, വൈകുന്നേരത്തെ ട്രാഫിക്കിന്റെ ശബ്ദം... എന്തെങ്കിലും ഒന്ന് മതി.

പക്ഷേ അവളെ ആദ്യമായി കണ്ടപ്പോൾ, ഒരിക്കൽ ഇങ്ങനെ അവളെ ഓർത്ത് ഇരിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

ഞങ്ങളുടെ ഓഫീസ് വലിയതൊന്നുമല്ലായിരുന്നു. ഒരു ചെറിയ മാർക്കറ്റിംഗ് കമ്പനി. അതേ മേശ, അതേ സിസ്റ്റംസ്, അതേ റിപ്പോർട്ട്സ്, അതേ ഡെഡ്ലൈൻ.

ഓഫീസിൽ പെൺകുട്ടികൾ കുറവായിരുന്നു. കാണാൻ കൊള്ളാവുന്നത് വളരെ വിരളം, മലയാളികളായി രണ്ടുപേരായിരുന്നു, മീനാക്ഷിയും പ്രിയയും. പ്രിയ വിവാഹിതയായിരുന്നു. ഭർത്താവും മക്കളും ഒക്കെയായി നല്ല രീതിയിൽ സന്തോഷത്തോടെ ജീവിക്കുന്നു.

എനിക്കൊരു ചേച്ചിയെ പോലെയായിരുന്നു പ്രിയേച്ചി. അതുപോലെ കെയറിങ്ങും സപ്പോർട്ടീവും ആയിരുന്നു.

മീനാക്ഷി... അവളെ ആദ്യമായി കണ്ടപ്പോൾ എനിക്ക് പ്രത്യേകിച്ച് ഇന്ററസ്റ്റിങ്ങായി ഒന്നും തോന്നിയില്ല.

നല്ല നിറം. മെലിഞ്ഞ ശരീരം. എപ്പോഴും വൃത്തിയായി വസ്ത്രം ചെയ്യും. സ്കിൻ കെയറിന് നല്ല ശ്രദ്ധ. ആരോടും അധികം

💬 Comments

View all comments