Chapter Title : മഴയ്ക്ക് ശേഷം 2 [Ruther]
നോക്കി. എന്റെ ഉള്ളിൽ ഒരു ലഡ്ഡു പൊട്ടിയെങ്കിലും, വിഷമ ഭാവം നടിച്ചു.
“ഇപ്പോൾ എന്തൊരു സമാധാനം ആണെന്നറിയുവോ... ശരിക്കും ഇത്രേം നാൾ... ഞാനെന്റെ ജീവിതം കളയുകയാണോ, ഇനി എങ്ങാനും ഞങ്ങൾ വിചാരിച്ച പോലെ കാര്യങ്ങൾ പോയില്ലെങ്കിൽ എന്ത് ചെയ്യും... അതെല്ലാം ആലോചിച്ച് പ്രാന്ത് ആകുമായിരുന്നു.”
അവൾ ഒരു ദീർഘശ്വാസം വിട്ടു.
“ഇനിയിപ്പോ കുഴപ്പമില്ല. വീട്ടുകാർ കണ്ടുപിടിക്കുന്ന ആരെയെങ്കിലും കെട്ടുക... അത്ര തന്നെ.”
അവൾ ചിരിക്കാൻ ശ്രമിച്ചു. പക്ഷേ ആ ചിരിയിൽ വിഷമമുണ്ടായിരുന്നു.
“വിഷമം ഉണ്ട്. പക്ഷെ അതാണ് ശരി.”
ഞാൻ അവളെ കുറച്ചുനേരം നോക്കി.
എനിക്ക് പറയാനുള്ളത് വളരെ കുറവായിരുന്നു.
“നീ നിന്റെ മനസ് പറയുന്നത് ചെയ്യ്... നല്ലതേ വരൂ.”
അവൾ എന്നെ നോക്കി.
“നീ മാത്രേ എന്നെ സപ്പോർട്ട് ചെയ്ത് എപ്പോഴും കൂടെ നിക്കുന്നത്.”
അവളുടെ ശബ്ദം ഇത്തവണ വളരെ സോഫ്റ്റ് ആയിരുന്നു.
“ശരിക്കും നിന്നെപ്പോലെ ഒരാൾ എപ്പോഴും കൂടെ ഉണ്ടെങ്കിൽ എന്ന് ആരും ആഗ്രഹിക്കും.”
എന്റെ ഉള്ളിൽ എന്തോ ഒന്ന് നിശ്ശബ്ദമായി മാറി.
പക്ഷേ ഞാൻ ഒന്നും കാണിച്ചില്ല.
“അതിനെന്താ... നിന്റെ എന്താവശ്യത്തിനും ഞാൻ ഉണ്ടല്ലോ.”
അവൾ കുറച്ചുനേരം എന്നെ നോക്കി നിന്നു.
പിന്നെ ചിരിച്ചു.
“മ്മ്... അതും ഒരു ഭാഗ്യം ആണ്.”
ഞങ്ങൾ കുറച്ചുനേരം ഒന്നും സംസാരിച്ചില്ല.
അവൾ പുറത്ത് മഴ നോക്കിയിരുന്നു. അവളുടെ കണ്ണുകൾ നിറയുന്നത് എനിക്ക് കാണാമായിരുന്നു.
പുറത്ത് വൈകുന്നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. കടയുടെ മുകളിൽ തൂങ്ങിയിരുന്ന മഞ്ഞ ലൈറ്റിന്റെ വെളിച്ചത്തിൽ അവളുടെ മുഖം ശാന്തമായി തോന്നി.
ഒരുപാട് കാലത്തിന് ശേഷം അവൾക്ക് മനസ്സിൽ ഒരു വലിയ ഭാരം ഇറങ്ങിയതുപോലെ.
അവൾ
💬 Comments
View all comments