Chapter Title : മഴയ്ക്ക് ശേഷം 2 [Ruther]
വെറും പതിനഞ്ച് മിനിറ്റ്.
അവൾ അവളുടെ ദിവസത്തെക്കുറിച്ച് പറയും. ഞാൻ കേൾക്കും.
അടുത്ത ആഴ്ചയോടെ പതിനഞ്ച് മിനിറ്റ് മുപ്പതായി.
പിന്നീട് ഒരു മണിക്കൂർ.
അവൾക്ക് സംസാരിക്കാൻ കാര്യങ്ങൾ തീരാത്തതുപോലെ തോന്നും.
“നീ ഒറ്റയ്ക്കാണോ താമസിക്കുന്നത്?” ഒരു ദിവസം അവൾ ചോദിച്ചു.
“മ്മ്.”
“ഫ്രണ്ട്സ് കൂടെയില്ലേ?”
“മുൻപ് ഉണ്ടായിരുന്നു. ഇപ്പോൾ ഒറ്റയ്ക്ക്.”
“ഒറ്റയ്ക്ക് താമസിക്കാൻ ഇഷ്ടമാണോ?”
“ഭയങ്കര ഇഷ്ടമാണ്. ഞാൻ പണ്ട് പറഞ്ഞിട്ടില്ലേ, സമാധാനം. അത് വേണമെങ്കിൽ ഒറ്റയ്ക്കാണ് നല്ലത്.”
“പക്ഷേ എന്നെക്കൊണ്ട് പറ്റില്ല. എനിക്ക് സൈലൻസ് ഇഷ്ടമല്ല.”
“എനിക്ക് നിശബ്ദത ആണ് ഇഷ്ടം.”
“അതുകൊണ്ടാണ് നീ ഇങ്ങനെ അധികം സംസാരിക്കാത്ത ആളായത്.”
“നീ അതിന്റെ നേരെ എതിരാണ്.”
“അതെ.”
അവൾ ചിരിച്ചു.
അങ്ങനെ ഞങ്ങളുടെ സൗഹൃദം വളർന്നു.
അത് വലിയ സംഭവങ്ങളിലൂടെ ആയിരുന്നില്ല.
ചെറിയ കാര്യങ്ങളിലൂടെയായിരുന്നു.
രാവിലെ ഓഫീസിൽ എന്നെ കണ്ടാൽ ഒരു ചെറിയ സ്മൈൽ.
ഉച്ചയ്ക്ക് എന്റെ അടുത്തേക്ക് വന്ന്, “ഇന്ന് എന്താ കഴിച്ചത്?” എന്ന് ചോദിക്കുക.
വൈകുന്നേരം ജോലി കഴിഞ്ഞാൽ,
“ചായ?”
എന്നൊരു മെസ്സേജ്.
ഞാൻ തിരക്കിലാണെങ്കിൽ അവൾ “ശരി” എന്ന് പറയും.
പക്ഷേ പത്ത് മിനിറ്റിനുശേഷം വീണ്ടും മെസ്സേജ് വരും.
“എത്ര തിരക്കാണ്?”
ഞാൻ ചിരിച്ച് മറുപടി കൊടുക്കും.
“എന്താ?”
“ഒന്നുമില്ല.”
“ചായ വേണോ?”
“വേണം.”
അവൾക്ക് എന്റെ ഉത്തരം അറിയാമായിരുന്നു.
എന്നും സംസാരിക്കുന്ന വിഷയങ്ങൾ മാറിക്കൊണ്ടിരിക്കും. ഇന്ന് ഓഫീസ് ആണെങ്കിൽ നാളെ വീട്ടിലെ കാര്യങ്ങൾ. പിന്നെ ഫ്രണ്ട്സ്. അങ്ങനെ...
ഇതിനിടയിൽ അവളുടെ പ്രണയബന്ധത്തെക്കുറിച്ചും എനിക്ക് കൂടുതൽ മനസ്സിലായി.
ദുബായിൽ ജോലി ചെയ്യുന്ന ബോയ്ഫ്രണ്ട്. അവർ ഒരുപാട് വർഷങ്ങളായി ഒരുമിച്ചായിരുന്നു. കോളേജിൽ തുടങ്ങിയ
💬 Comments
View all comments