0%

Chapter Title : മഴയ്ക്ക് ശേഷം 2 [Ruther]

Author : Ruther Read All Parts 34.5K

കുറ്റക്കാരി ആയത്.”

“ഹാ... ഹാ... അതൊക്കെ നിനക്ക് തോന്നുന്നതാണ്. അങ്ങനെ ഒന്നും ഇല്ല. നീ വെറുതെ ഓരോന്ന് ചിന്തിച്ച് കൂട്ടുന്നതാണ്.”

“അങ്ങനെ ഒന്നുമല്ല. എനിക്കറിയാം. എല്ലാർക്കും എന്നോട് എന്തോ വിരോധം ഉള്ളതുപോലെ. ഞാൻ ഭയങ്കര ജാഡയാണ് എന്നൊക്കെയാണ് എല്ലാവരും പറയുന്നത്.”

“ഹാ... ഹാ... ഹാ...”

“ചിരിക്കുന്നോ? ഞാനിവിടെ എന്റെ വിഷമങ്ങൾ പറയുമ്പോൾ നിനക്ക് ചിരിയാണല്ലേ? ഇനി നിന്നോട് ഒന്നും പറയുന്നില്ല.”

“അങ്ങനെ പോവല്ലേ. ഞാൻ ശരിക്കും ചിരി വന്നിട്ട് ചിരിച്ചതാ. നിന്നെ കളിയാക്കിയതല്ല.”

“നീ പോടാ. ചിരിച്ചോണ്ട് ഇരുന്നോ അവിടെ.”

അവൾ മുഖം വീർപ്പിച്ച് അവിടെനിന്നും പോയി.

അടുത്ത ദിവസം വൈകുന്നേരം അവൾ വീണ്ടും എന്റെ ഡെസ്കിന്റെ അടുത്ത് വന്നു.

“ചായ?”

“ഓ... അപ്പോൾ ഇന്നലെ പിണങ്ങി പോയതോ?”

“ആ, അങ്ങനെ പോയി എന്നൊക്കെ ഇരിക്കും. പോയപോലെ വന്നോളും ഞാൻ. ഇവിടെ വേറെ ആരും എന്നോട് ഒന്ന് മിണ്ടുന്നതുപോലും ഇല്ല. നീ മാത്രേ ഉള്ളൂ. ആ നിന്നോട് പിണങ്ങുന്നത് എങ്ങനെയാ?”

“അങ്ങനെയാണോ? സാരമില്ല. വാ, ചായ കുടിക്കാൻ പോകാം. ഇനിയിപ്പോ ചിരിച്ചാൽ കുഴപ്പമുണ്ടോ?”

“പോടാ. ഇനി എന്നെ കളിയാക്കി ചിരിച്ചാൽ നിന്റെ ചുണ്ടിൽ പശ തേച്ച് ഒട്ടിക്കും ഞാൻ.”

“എടി, നിന്നെ ആദ്യം കണ്ടപ്പോൾ ഞാനും നീ ഭയങ്കര ജാഡ പാർട്ടിയാണെന്നും നമ്മളോട് മിണ്ടാനൊക്കെ മടിയായിരിക്കുമെന്നും ഒക്കെയാ കരുതിയത്. പക്ഷേ ഇപ്പോൾ മനസ്സിലായി അതൊക്കെ വെറും തെറ്റിദ്ധാരണ ആയിരുന്നെന്ന്.”

“ഇപ്പോഴെങ്കിലും മനസ്സിലായല്ലോ, ഞാനൊരു പാവം ആണെന്ന്.”

“നീ പാവം ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോ.”

“നീ പോടാ.”

അങ്ങനെ വൈകുന്നേരത്തെ ചായ സ്ഥിരമായി മാറി.

ആദ്യ ദിവസങ്ങളിൽ അത്

💬 Comments

View all comments