0%

Chapter Title : മഴയ്ക്ക് ശേഷം 3 [Ruther]

Author : Ruther Read All Parts 43.8K

പാചകം ചെയ്യുന്നത്. ഉപയോഗിച്ച പാത്രം അപ്പോൾ തന്നെ കഴുകുന്നത്... എല്ലാം.”

“അത് എന്റെ ശീലമല്ലേ.”

“അതുതന്നെയാണ്.”

അവളുടെ ശബ്ദം പതുക്കെയായി.

“ആരും നോക്കാത്തപ്പോഴും ഒരാൾ എങ്ങനെയാണോ... അതാണ് ശരിക്കും അയാൾ എന്ന് എനിക്ക് തോന്നാറുണ്ട്.”

ആ വാക്ക് കേട്ടപ്പോൾ ഞാൻ അവളെ നോക്കി നിന്നു.

അവൾ പെട്ടെന്ന് കണ്ണ് മാറ്റിയില്ല.

പകരം ചെറിയൊരു ചിരിയോടെ വീണ്ടും പാത്രത്തിലേക്ക് നോക്കി.

“ഇനി ഉപ്പ് ഇട്. അല്ലെങ്കിൽ നിന്റെ സ്റ്റ്യൂവിന്റെ കഥ കഴിഞ്ഞു.”

ഞാൻ ചിരിച്ചു.

“എത്ര ഇടണം?”

“കുറച്ച്.”

“കുറച്ച് എന്ന് പറഞ്ഞാൽ?”

അവൾ എന്റെ അടുത്തേക്ക് വന്ന് ഉപ്പിന്റെ പാത്രം എടുത്തു.

“താ... ഞാൻ ഇടാം.”

“നിനക്ക് അറിയുമോ?”

“ഇപ്പോൾ മുതൽ അറിയാം.”

അവൾ കുറച്ച് ഉപ്പ് ചേർത്തു.

“ഇനി?”

“കുറച്ചുനേരം കഴിയട്ടെ.”

“പിന്നെ വീണ്ടും രുചി നോക്കണം.”

“സ്പൂൺ എടുത്ത് നോക്കണം.”

ഞാൻ മനപ്പൂർവം പറഞ്ഞു.

അവൾ എന്നെ നോക്കി.

മുഖത്ത് ആ പഴയ കുസൃതിച്ചിരി വീണ്ടും വന്നു.

“അത് അപ്പോൾ നോക്കാം.”

അവൾ തിരിഞ്ഞ് കൗണ്ടറിലേക്ക് ചാരി നിന്നു.

പക്ഷേ അവളുടെ കണ്ണുകൾ വീണ്ടും എന്നിലേക്ക് തന്നെ വന്നു.

ആ നിമിഷം എനിക്ക് ആദ്യമായി വ്യക്തമായി തോന്നി—

ഞാൻ മാത്രമല്ല അവളിലേക്ക് അടുക്കുന്നത്.

മീനാക്ഷിയും എന്നിലേക്ക് വരികയായിരുന്നു.

അതും എന്നേക്കാൾ ധൈര്യത്തോടെ.

കുറച്ചു സമയം കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു

“ഇനി രുചി നോക്കണം.”

“നോക്ക്.” മീനാക്ഷി ഉടനെ പറഞ്ഞു.

ഞാൻ അവളെ നോക്കി.

“ഞാനോ?”

“മ്മ്.”

“ഇത്തവണ നീ തന്നെ നോക്കിക്കോ.”

അവൾ എന്റെ മുഖത്തേക്ക് നോക്കി.

ആ നോട്ടത്തിൽ ഒരു ചെറിയ കുസൃതിയുണ്ടായിരുന്നു.

💬 Comments

View all comments