Chapter Title : മഴയ്ക്ക് ശേഷം 3 [Ruther]
ഡിന്നറിന് ഇരിക്കുന്നതുപോലെ തന്നെ.
പക്ഷേ ആ ദിവസം എന്തോ വ്യത്യസ്തമായിരുന്നു.
എന്റെ മുന്നിൽ മീനാക്ഷി ഇരിക്കുന്നു എന്ന ഒറ്റ കാര്യം തന്നെ എന്റെ ശ്രദ്ധ മുഴുവൻ പിടിച്ചെടുത്തിരുന്നു.
അവളും അതുതന്നെയായിരുന്നു.
ആദ്യത്തെ കുറച്ചുനിമിഷങ്ങൾ ഞങ്ങൾ ആരും ഭക്ഷണം തുടങ്ങിയില്ല.
അവൾ എന്റെ പ്ലേറ്റിലേക്ക് നോക്കി.
ഞാൻ അവളുടെ പ്ലേറ്റിലേക്കും.
പിന്നെ അവൾ പതുക്കെ ആദ്യത്തെ വായ് എടുത്തു.
ഞാനും.
ഭക്ഷണം കഴിക്കുമ്പോഴും അവളുടെ കണ്ണുകൾ ഇടയ്ക്കിടെ എന്നിലേക്ക് വരും.
എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിക്കുമ്പോൾ അവൾ പെട്ടെന്ന് പ്ലേറ്റിലേക്ക് നോക്കും.
കുറച്ചുസമയം കഴിഞ്ഞ് വീണ്ടും നോക്കും.
അങ്ങനെ തന്നെ.
ഒന്നും പറയാതെ.
ആ നോട്ടങ്ങളിൽ എന്തൊക്കെയോ ഉണ്ടായിരുന്നു.
ഇത്രയും നാൾ എന്നെ ഒരു സുഹൃത്തായി മാത്രം കണ്ടിരുന്ന ഒരാളുടെ നോട്ടമല്ലായിരുന്നു അത്.
എന്നെ മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരാളുടെ നോട്ടവും അല്ല.
എന്നെ മനസ്സിലാക്കിയ ഒരാളുടെ നോട്ടമായിരുന്നു.
ഞങ്ങൾ പതുക്കെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു.
ഇടയ്ക്കിടെ കണ്ണുകൾ തമ്മിൽ കണ്ടുമുട്ടും.
പറയാനുള്ളത് ഒരുപാട് ഉണ്ടായിരുന്നെങ്കിലും, ആ സമയത്ത് വാക്കുകൾ രണ്ടുപേർക്കും ആവശ്യമില്ലാത്തതുപോലെ തോന്നി.
കുറച്ചുനേരം കഴിഞ്ഞ് അവൾ ചിക്കനിൽ നിന്ന് ഒരു ചെറിയ കഷണം എടുത്തു.
വായിലേക്ക് കൊണ്ടുപോകുന്നതിനിടെ എന്തോ ഓർത്തതുപോലെ അവൾ എന്നെ നോക്കി.
പിന്നെ ആ കഷണം എന്റെ ഭാഗത്തേക്ക് നീട്ടി.
ഞാൻ ഒരു നിമിഷം അവളെ നോക്കി നിന്നു.
“ദാ ഇത് കഴിക്ക്.”
ഞാൻ ചിരിച്ചു.
“ഞാൻ കഴിക്കുന്നുണ്ടല്ലോ.”
“അതെനിക്ക് കാണാം.”
അവൾ ആ കഷ്ണം കൈയിൽ തന്നെ പിടിച്ചു.
ഞാൻ അവളെ നോക്കി.
“എന്താ?”
“കഴിക്കെന്ന് പറഞ്ഞില്ലേ.”
അവൾ കൈ കുറച്ചുകൂടി എന്റെ അടുത്തേക്ക്
💬 Comments
View all comments