Chapter Title : മഴയ്ക്ക് ശേഷം 3 [Ruther]
നീട്ടി.
ഞാൻ ചിരിച്ചുകൊണ്ട് തല പിന്നിലേക്ക് മാറ്റി.
“ഞാൻ തന്നെ എടുത്ത് കഴിച്ചോളാം.”
“അത് പിന്നെ കഴിച്ചാൽ മതി.”
അവൾ കൈ പിൻവലിച്ചില്ല.
അവളുടെ മുഖത്ത് ഒരു ചെറിയ പിടിവാശിയുണ്ടായിരുന്നു.
ഒടുവിൽ ഞാൻ അവളുടെ മുന്നിൽ അല്പം കുനിഞ്ഞു.
അവൾ വളരെ സ്വാഭാവികമായി ആ കഷണം എന്റെ വായിലേക്ക് വെച്ചുതന്നു.
അവളുടെ വിരലുകൾ എന്റെ ചുണ്ടിൽ പതിയെ തൊട്ടു . കഷണം വായിൽ എത്തിയെന്ന് ഉറപ്പായ ശേഷം മാത്രമാണ് കൈ പതുക്കെ പിൻവലിച്ചത്.
“ഇനി കഴിക്ക്.”
അവൾ പറഞ്ഞത് വളരെ സാധാരണമായിട്ടായിരുന്നു അങ്ങനെ ചെയ്തത്.
പക്ഷേ എനിക്ക് ആ നിമിഷം അത്ര സാധാരണമായിരുന്നില്ല.
ഞാൻ അവളെ നോക്കി ചിരിച്ചു.
“ഇത്ര നിർബന്ധിക്കണോ?”
“നീ കഴിക്കാത്തതുകൊണ്ടല്ലേ.”
അവൾ വീണ്ടും സ്വന്തം പ്ലേറ്റിലേക്ക് നോക്കി.
പക്ഷേ അവളുടെ മുഖത്ത് ഒളിപ്പിക്കാൻ ശ്രമിച്ച ചെറിയൊരു പുഞ്ചിരി ഞാൻ കണ്ടു.
ഞാനും ഭക്ഷണം കഴിക്കാൻ തുടങ്ങി.
കുറച്ചുസമയം കഴിഞ്ഞ് അവൾ വീണ്ടും എന്നെ നോക്കി.
ഈ തവണ ഞങ്ങളുടെ കണ്ണുകൾ കുറച്ചുനേരം അവിടെത്തന്നെ നിന്നു.
അവൾ ഒന്നും പറഞ്ഞില്ല.
ഞാനും.
പക്ഷേ അവൾ ഇപ്പോൾ എനിക്ക് ഭക്ഷണം വായിൽ വെച്ചു തന്നത്,വെറുമൊരു കഷണം കഴിപ്പിച്ചതല്ലെന്ന് എനിക്ക് തോന്നി.
അത് അവൾക്കിടയിൽ സ്വാഭാവികമായി വന്നുപോയ ഒരു ചെറിയ അവകാശമായിരുന്നു.
അതിനെ ഞാൻ തടഞ്ഞില്ല.
അവൾക്കും അത് തിരികെ എടുത്തുകളയാൻ തോന്നിയില്ല.
ഭക്ഷണം തീർന്നപ്പോൾ ഞാൻ പതുക്കെ എഴുന്നേറ്റു.
പക്ഷേ അന്ന് ഞാൻ പാത്രം എടുത്തില്ല . അത് മേശപ്പുറത്ത് തന്നെ കിടന്നു.
മീനാക്ഷി അത് ശ്രദ്ധിച്ചു.
അവൾ ഒന്നും പറഞ്ഞില്ല.
ഞാൻ കസേരയിൽ തന്നെ
💬 Comments
View all comments