0%

Chapter Title : മഴയ്ക്ക് ശേഷം 3 [Ruther]

Author : Ruther Read All Parts 45.1K

പക്ഷേ അവളുടെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി വന്നു.

“എനിക്ക് അറിയാം.”

“എങ്ങനെ?”

“അറിയാം.”

“അത് മാത്രം?”

“പിന്നെ എന്ത് വേണം?”

ഞാൻ ചിരിച്ചു.

അവൾ എന്റെ കൈയിൽ പതുക്കെ കൈവെച്ചു.

“നീ എന്തിനാ പേടിക്കുന്നേ? .”

ഞാൻ മിണ്ടാതെ നിന്നു.

“നമ്മൾ തമ്മിലുള്ള ബന്ധം മാറിപ്പോകും എന്നല്ലേ?”

ഞാൻ പതുക്കെ തലകുലുക്കി.

അവൾ എന്റെ കൈ മുറുക്കി പിടിച്ചു.

“അയുഷ്, നീ ഒറ്റയ്ക്ക് ഈ ബന്ധത്തിലേക്ക് വന്നിട്ടില്ല.”

ഞാൻ അവളെ നോക്കി.

“എനിക്കും നിന്നെ ഇഷ്ടമാണ് , അത് നിനക്കും അറിയാം. പിന്നെന്താ , നിന്നെ സ്നേഹിച്ചാൽ, എനിക്ക് കിട്ടേണ്ടിയിരുന്ന നല്ലൊരു ജീവിതം കിട്ടാതെ പോകും എന്നത്കൊണ്ടാണോ?”

എനിക്ക് മറുപടി ഒന്നും പറയാൻ ഇല്ലായിരുന്നു .

" ഞാൻ കണ്ടത്തിൽ വെച്ച് ഏറ്റവും നല്ലൊരു മനുഷ്യ ആണ് നീ, അതിലുപരി എല്ലാം മനസിലാക്കുന്ന എല്ലാത്തിനും സപ്പോർട് ചെയ്യുന്ന ഒരു പാർട്ണർ . അത്രയേ ഞാനും ആഗ്രഹിക്കുന്നുള്ളു ആയുഷ്."

അത്രയും പറഞ്ഞിട്ട് അവൾ വീണ്ടും മഴയിലേക്ക് നോക്കി.

ആ വാക്കുകൾക്ക് ശേഷം കുറച്ചുനേരം ഞങ്ങൾ ഒന്നും പറഞ്ഞില്ല.

പക്ഷേ എന്റെ ഉള്ളിലെ ആ അസ്വസ്ഥത പതുക്കെ കുറഞ്ഞു.

മഴയും.

മഴ ഏതാണ്ട് മാറിയപ്പോൾ മീനാക്ഷി എന്റെ കൈയിൽ പിടിച്ചു.

“മുകളിലേക്ക് പോകാമോ?”

“ഇപ്പോഴോ?”

“അതെ. മഴ കഴിഞ്ഞുള്ള ടെറസ് കാണാൻ നല്ലതായിരിക്കും.”

ഞാൻ ചിരിച്ചു.

“ശരി.”

ഞങ്ങൾ മുകളിലേക്ക് കയറി.

ടെറസിലെത്തിയപ്പോൾ അവൾ കൈവരിയിൽ ചാരി താഴേക്ക് നോക്കി.

മഴയിൽ നനഞ്ഞ റോഡുകൾ വെളിച്ചത്തിൽ തിളങ്ങുന്നുണ്ടായിരുന്നു. കാറുകൾ പതുക്കെ നീങ്ങുന്നു. ദൂരെയുള്ള കെട്ടിടങ്ങളുടെ ജനലുകളിൽ ഓരോന്നായി ലൈറ്റുകൾ

💬 Comments

View all comments