0%

Chapter Title : മഴയ്ക്ക് ശേഷം 3 [Ruther]

Author : Ruther Read All Parts 45.1K

തെളിഞ്ഞുനിൽക്കുന്നു.

“ബെംഗളൂരു രാത്രിയിൽ നല്ല ഭംഗിയാണല്ലേ?”

അവൾ പറഞ്ഞു.

“രാത്രിയിൽ മാത്രമല്ല. മുകളിൽ നിന്ന് നോക്കുമ്പോഴാണ് ഭംഗി.”

“താഴെ ഇറങ്ങിയാൽ?”

“തിരക്ക്. ഹോൺ. ട്രാഫിക്. എല്ലാവർക്കും എങ്ങോട്ടോ പോകാനുള്ള ഓട്ടം.”

അവൾ ചിരിച്ചു.

“നീയും അതിലൊരാളല്ലേ?”

“ഞാനും.”

“പിന്നെ എന്തിനാ കുറ്റം പറയുന്നത്?”

“കുറ്റം പറഞ്ഞതല്ല.”

ഞാൻ താഴേക്ക് നോക്കി.

“ചിലപ്പോൾ തോന്നും… നമ്മൾ നമ്മുടെ ജീവിതത്തിൽ എന്തൊക്കെയോ വലിയ കാര്യങ്ങളാണ് നടക്കുന്നതെന്ന് വിചാരിച്ച് ടെൻഷൻ അടിച്ചുകൊണ്ടിരിക്കും. ഇവിടെ നിന്ന് നോക്കുമ്പോൾ എല്ലാവരും ഒരുപോലെ.”

അവൾ കുറച്ചുനേരം മിണ്ടാതെ നിന്നു.

“അത് ശരിയാ.”

“അവിടെ നോക്ക്.”

ഞാൻ ഒരു കെട്ടിടത്തിന്റെ മുകളിലെ ചെറിയൊരു മുറിയിലേക്ക് ചൂണ്ടിക്കാട്ടി.

“അവിടെ ആരെങ്കിലും ഇപ്പോൾ കിടന്ന് കരയുന്നുണ്ടാകും. മറ്റൊരാൾക്ക് ഇന്ന് ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമായിരിക്കും.”

അവൾ എന്നെ നോക്കി.

“നീ എപ്പോഴും ഇങ്ങനെയാണോ ചിന്തിക്കുന്നത്?”

“എപ്പോഴും അല്ല.”

“പക്ഷേ ചിന്തിക്കും.”

“മ്മ്.”

അവൾ ചിരിച്ചു.

“അതുകൊണ്ടാണ് ചിലപ്പോൾ നിന്നോട് സംസാരിച്ചാൽ എന്റെ പ്രശ്നങ്ങൾ കുറച്ചുകൂടി ചെറിയതായി തോന്നുന്നത്.”

ഞാൻ അവളെ നോക്കി.

“നിനക്ക് പ്രശ്നങ്ങളൊന്നും ചെറുതല്ല.”

“അറിയാം.”

അവൾ പതുക്കെ പറഞ്ഞു.

“പക്ഷേ ഒറ്റയ്ക്ക് ചിന്തിക്കുമ്പോൾ എല്ലാം വലുതാകും.”

അവൾ എന്റെ കൈ പിടിച്ചു.

“നീ കൂടെയുണ്ടെങ്കിൽ കുറച്ചുകൂടി എളുപ്പമാണ്.”

ഞാൻ അവളുടെ കൈ മുറുക്കി പിടിച്ചു.

“ഞാൻ ഉണ്ടല്ലോ.”

അവൾ എന്റെ മുഖത്തേക്ക് നോക്കി.

“അതുതന്നെയാ പ്രശ്നം.”

“എന്ത്?”

“നീ ഇങ്ങനെ പറയുമ്പോൾ…”

അവൾ വാക്ക് നിർത്തി.

“എന്താ?”

“ഒന്നുമില്ല.”

ഞാൻ ചിരിച്ചു.

“വീണ്ടും ഒന്നുമില്ല.”

“അതെ.”

അവൾ ചിരിച്ചു.

കുറച്ചുനേരം ഞങ്ങൾ അങ്ങനെ തന്നെ നിന്നു.

പിന്നെ

💬 Comments

View all comments