0%

Chapter Title : മഴയ്ക്ക് ശേഷം 3 [Ruther]

Author : Ruther Read All Parts 41.3K

ഉണ്ടാക്കുമ്പോൾ കൃത്യമായി വരണം എന്നില്ല. ചിലപ്പോൾ രുചി ശരിയാകില്ല. ചിലപ്പോൾ നമ്മൾ കരുതിയതിലും നല്ലതാകും. പക്ഷേ ഓരോ തവണയും എന്തെങ്കിലും പുതിയത് പഠിക്കും.”

“നീ ഇതൊക്കെ എവിടുന്നാണ് പഠിച്ചത്?”

“അമ്മയിൽ നിന്ന് കുറച്ച്. ബാക്കി സ്വയം.”

“അമ്മ നല്ല പാചകക്കാരിയാണല്ലേ?”

“അമ്മ ഉണ്ടാക്കുന്ന ഭക്ഷണത്തേക്കാൾ രുചിയുള്ളത് വേറെന്തുണ്ട് .”

“അപ്പോൾ അമ്മയോടൊപ്പം നിന്നാണ് പഠിച്ചത്?”

“അതെ. ചെറുപ്പത്തിൽ തന്നെ അടുക്കളയിൽ കയറുമായിരുന്നു. ആദ്യം ചെറിയ കാര്യങ്ങൾ. പിന്നെ പതുക്കെ ഓരോന്നായി.”

അവൾ എന്നെ നോക്കി.

“അമ്മ പഠിപ്പിച്ച ഭക്ഷണങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത്?”

ഞാൻ കുറച്ചുനേരം ആലോചിച്ചു.

“അങ്ങനെ ഒന്നില്ല. ഓരോ ഭക്ഷണത്തിനും ഓരോ ഓർമ്മയുണ്ട്.”

“നിനക്ക് പാചകം ചെയ്യുമ്പോൾ ഏറ്റവും ഇഷ്ടമുള്ള ഭാഗം ഏതാണ്?”

ഞാൻ ചിരിച്ചു.

“അത്...”

കയ്യിലിരുന്ന സാധനം ബാസ്കറ്റിലേക്ക് ഇടുമ്പോൾ ഞാൻ കുറച്ചുനേരം ആലോചിച്ചു.

“അവസാനം ഭക്ഷണം കഴിക്കുന്നത് മാത്രമല്ല. തുടക്കം മുതൽ ഒരു കാര്യം പതുക്കെ രൂപപ്പെടുന്നത് കാണുന്നത് ഇഷ്ടമാണ്. ആദ്യം ഒന്നുമല്ലാത്ത കുറച്ച് സാധനങ്ങൾ.

പിന്നെ മസാല, മണം, രുചി... അവസാനം എല്ലാം കൂടുമ്പോൾ രുചികരമായ ഭക്ഷണസാധനമായി മാറും.”

അവൾ കുറച്ചുനേരം ഒന്നും പറഞ്ഞില്ല.

“അതുകൊണ്ടാണോ പുതിയതൊക്കെ പരീക്ഷിക്കുന്നത്?”

“അതെ. ഒരേ ഭക്ഷണം പോലും വേറെ രീതിയിൽ ഉണ്ടാക്കി നോക്കും.”

“എല്ലാം ഒറ്റയ്ക്ക് കഴിക്കുമോ?”

“മിക്കപ്പോഴും.”

“അപ്പോൾ നിനക്ക് വേണ്ടി മാത്രം ഉണ്ടാക്കുന്നതാണോ?”

“മറ്റാരുണ്ട്?”

അവൾ ചിരിച്ചു.

“അത് ശരിയാ.”

ഞങ്ങൾ മുന്നോട്ട് നടന്നു.

ഞാൻ ബാസ്കറ്റിലേക്ക് കുറച്ച് മസാലകൾ കൂടി എടുത്തുവച്ചു.

മീനാക്ഷി കുറച്ചുനേരം അതില്ലാം നോക്കി നിന്നു.

പിന്നെ പതുക്കെ ചോദിച്ചു.

“എനിക്കെന്നാ എന്തെങ്കിലും ഉണ്ടാക്കി തരുന്നേ?”

💬 Comments

View all comments