0%

Chapter Title : മഴയ്ക്ക് ശേഷം 3 [Ruther]

Author : Ruther Read All Parts 45.4K

കുറഞ്ഞു.

“എങ്ങനെ?”

“അത് എങ്ങനെ പറയണം എന്നറിയില്ല.”

“പറ.”

“എന്നെക്കുറിച്ച് എന്തോ അറിയുന്നപോലെ.”

അവൾ കുറച്ചുനേരം എന്നെ നോക്കി.

പിന്നെ പതുക്കെ പറഞ്ഞു.

“എനിക്ക് നിന്റെ കണ്ണുകളാണ് ആദ്യം ഇഷ്ടപ്പെട്ടത്.”

ഞാൻ ചിരിച്ചു.

“ഇത് പുതിയ കാര്യമാണല്ലോ.”

“ആദ്യമേ പറഞ്ഞാൽ നീ ജാഡ കാണിക്കും.”

“ഇപ്പോൾ കാണിക്കുന്നില്ലേ?”

“കുറച്ച്.”

ഞങ്ങൾ രണ്ടുപേരും ചിരിച്ചു.

അവൾ എന്റെ കൈയിൽ വിരലുകൾ വെച്ചു.

“പിന്നെ നിന്റെ സ്വഭാവം.”

“അതൊക്കെ നീ ഒരുപാട് തവണ പറഞ്ഞതല്ലേ.”

“ഇന്നും പറയാം.”

അവൾ കുറച്ചുനേരം നിശ്ശബ്ദമായി.

“നീ ഒരാളെ സ്നേഹിച്ചാൽ അവളെ സ്വന്തമാക്കണം എന്നൊന്നും ചിന്തിക്കില്ല.”

ഞാൻ അവളെ നോക്കി.

“അവൾക്ക് എന്താണ് നല്ലത് എന്ന് കൂടി ചിന്തിക്കും.”

അവൾ എന്റെ കൈയിലെ വിരലുകൾ പതുക്കെ അമർത്തി.

“അതുകൊണ്ടാണ് എനിക്ക് നിന്നെ വിശ്വസിക്കാൻ കഴിഞ്ഞത്.”

ഞാൻ ഒന്നും പറഞ്ഞില്ല.

“പിന്നെ…”

അവൾ നിർത്തി.

“എന്ത്?”

“നീ അടുത്തുണ്ടെങ്കിൽ എനിക്ക് ഒരു സമാധാനമുണ്ട്.”

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.

അവൾ ഇത്തവണ കണ്ണ് മാറ്റിയില്ല.

“അത് എനിക്ക് ഒരുപാട് ഇഷ്ടമാണ്.”

അവൾ പതുക്കെ പറഞ്ഞു.

കുറച്ചുനേരം കഴിഞ്ഞ് അവൾ ടിവി ഓൺ ചെയ്തു.

ഒരു പഴയ പാട്ട് വന്നു.

“ഹായ് ഇതെന്റെ ഫേവറിറ്റ് പാട്ടാണ് ”

അവൾ പറഞ്ഞു.

“ആഹാ ഇത് എനിക്കും ഇഷ്ടമുള്ളതാണ് ”

അവൾ പാട്ടിനൊപ്പം പാടാൻ തുടങ്ങി.

ഞാനും ചേർന്നു.

ഇടയിൽ ഒരു വരി അവൾ തെറ്റിച്ചു.

ഞാൻ ചിരിച്ചു.

“ചിരിക്കണ്ട.”

“എത്ര നാളായിട്ട് കേൾക്കുന്നതാ , എന്നിട്ടും നീ തെറ്റിച്ചു.”

“നീ പാടിയതും ഞാൻ കേട്ടു.”

“ഞാൻ ശരിയായിട്ടു തന്നെയാ

💬 Comments

View all comments