0%

Chapter Title : മഴയ്ക്ക് ശേഷം 3 [Ruther]

Author : Ruther Read All Parts 45.6K

പേടിയെ .”

“ഓ.. വലിയൊരു പാട്ടുകാരൻ , നീ പോടാ ”

അവൾ എന്നെ നോക്കി ചിരിച്ചു.

പാട്ട് തീർന്നു.

അടുത്തത് വന്നു.

വീണ്ടും രണ്ടുപേരും പാടി.

പാട്ടുകൾക്കിടയിൽ ചിലപ്പോൾ സംസാരിച്ചു.

ചിലപ്പോൾ വെറുതെ കേട്ടിരുന്നു.

എപ്പോഴോ മീനാക്ഷി എന്റെ തോളിലേക്ക് തല ചായ്ച്ചു.

ഞാൻ അവളുടെ തലയിൽ കൈവെച്ചു.

“ഉറക്കം വരുന്നുണ്ടോ?”

“കുറച്ച്.”

“കിടക്കണോ?”

“വേണ്ട , ഇങ്ങനെ ഇരുന്നാൽ മതി.”

അവൾ കണ്ണുകൾ അടച്ചു.

കുറച്ചുനേരം കഴിഞ്ഞപ്പോൾ അവളുടെ ശ്വാസം പതുക്കെയായി.

അവൾ ഉറങ്ങിപ്പോയി.

ഞാൻ ടിവിയുടെ ശബ്ദം കുറച്ചു.

കുറച്ചുനേരം അവളെ ഉണർത്താതെ അങ്ങനെ തന്നെ ഇരുന്നു.

പിന്നെ പതുക്കെ അവളെ എടുത്ത് കട്ടിലിൽ കിടത്തി.

പുതപ്പ് വലിച്ചിടാൻ പോകുമ്പോഴാണ് അവൾ കണ്ണുതുറന്നത്.

“അയുഷ്…”

“മ്മ്?”

“നീ ഇവിടെ കിടക്ക്.”

“നീ ഉറങ്ങിക്കോ.”

അവൾ എന്റെ കൈ പിടിച്ചു.

“എനിക്ക് ഇവിടെ നിന്റെ അടുത്ത് കിടക്കണം.”

ഞാൻ അവളെ നോക്കി.

അവൾ വീണ്ടും എന്റെ കൈ പതുക്കെ വലിച്ചു.

ഞാൻ അവളുടെ അരികിൽ കിടന്നു.

അവൾ എന്റെ അടുത്തേക്ക് ചേർന്നു.

കുറച്ചുനേരം ഒന്നും പറഞ്ഞില്ല.

പിന്നെ അവൾ എന്റെ മുഖത്തേക്ക് നോക്കി.

“നിനക്ക് പേടിയുണ്ടോ?”

ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.

ഇത്തവണ തലകുലുക്കേണ്ടി വന്നില്ല.

“ഇല്ല.”

അവൾ എന്നെ ചേർത്തുപിടിച്ചു.

ഞാൻ അവളുടെ പുറത്ത് കൈവെച്ചു.

കുറച്ചുനേരം ഞങ്ങൾ അങ്ങനെ തന്നെ കിടന്നു.

പിന്നെ അവൾ എന്നെ ചുംബിച്ചു.

ആ ചുംബനത്തിൽ പെട്ടെന്നുള്ള ആവേശത്തേക്കാൾ, ഇത്രയും നാൾ പറയാതെ വച്ചിരുന്ന ഒരുപാട് കാര്യങ്ങളുടെ ഉറപ്പായിരുന്നു.

ഞാനും അവളെ ചേർത്തുപിടിച്ചു.

ആ രാത്രി ഞങ്ങൾ

💬 Comments

View all comments