0%

Chapter Title : മഴയ്ക്ക് ശേഷം 3 [Ruther]

Author : Ruther Read All Parts 41.6K

കേട്ട് ഞാൻ ചിരിച്ചു.

“നിനക്ക് ഇത്രയും നിരീക്ഷണമുണ്ടെന്ന് അറിയില്ലായിരുന്നു.”

“ഞാൻ എല്ലാം ശ്രദ്ധിക്കുന്ന ആളാണ്.”

“എന്നെക്കുറിച്ച് ഇത്രയും ശ്രദ്ധിക്കുന്നുണ്ടോ?”

അവൾ എന്നെ നോക്കി.

ഒരു നിമിഷം ഒന്നും പറഞ്ഞില്ല.

“ഇപ്പോൾ ഉണ്ടല്ലോ.”

ഞാൻ ആ വാക്കിന് മറുപടി പറയാതെ പാചകത്തിനുള്ള സാധനങ്ങൾ എടുത്തു.

“നീ ഇരുന്നോളൂ. ഞാൻ ഉണ്ടാക്കാം.”

“ഞാൻ വെറുതെ ഇരിക്കാനല്ല വന്നത്.”

“പിന്നെ?”

“സഹായിക്കാം.”

“എങ്കിൽ സവാള അരിയൂ.”

അവൾ കത്തി എടുത്ത് സവാള അരിയാൻ തുടങ്ങി.

ഞാൻ ചിക്കൻ തയ്യാറാക്കി.

അടുക്കളയിൽ ഞങ്ങൾ രണ്ടുപേരും ആദ്യമായി ഒരുമിച്ച് എന്തോ ചെയ്യുകയായിരുന്നു.

അതിൽ വലിയൊരു കാര്യമൊന്നുമില്ലായിരുന്നു.

പക്ഷേ എനിക്ക് അത് ഇഷ്ടപ്പെട്ടു.

അവൾ ഇടയ്ക്കിടെ എന്തെങ്കിലും ചോദിക്കും.

“സവാള എപ്പോഴാണ് ഇടുന്നത്?”

“എണ്ണ ചൂടായി കഴിഞ്ഞ് ”

“ഇത്ര മസാല വേണോ?”

“നിനക്ക് ഇഷ്ടമുള്ള പാകത്തിന് ചേർക്കാം ”

" അതെന്തിനാ എന്റെ ഇഷ്ടം ഒക്കെ നോക്കുന്നത്, നിനക്ക് ഇഷ്ടമുള്ള രീതിയിൽ ഉണ്ടാക്കാമല്ലോ "

"അത് പറ്റില്ല, ഇന്ന് ഞാൻ ഇതെല്ലം ഉണ്ടാക്കുന്നത് നിനക്ക് വേണ്ടിയാണ് , അത് എനിക്ക് സ്പെഷ്യൽ ആണ് . അതുകൊണ്ട് ഇവിടെ നിന്റെ താല്പര്യമാണ് പ്രധാനം."

അവൾ ഒന്നും പറഞ്ഞില്ല.

വീണ്ടും സവാള അരിയാൻ തുടങ്ങി.

പാചകം ചെയ്യുന്നതിനിടെ ഞാൻ ഉപയോഗിച്ച ഓരോ പാത്രവും കഴുകി വൃത്തിയാക്കി വച്ചു.

അവൾ അത് ശ്രദ്ധിച്ചു.

ഒരു പാത്രം.

പിന്നെ മറ്റൊന്ന്.

പിന്നെ മറ്റൊന്ന്.

അവസാനം അവൾ ചോദിച്ചു.

“നീ ശരിക്കും ഓരോ പാത്രവും ഉപയോഗിച്ച ഉടനെ കഴുകുമോ?”

“അതെ.”

“എന്തിനാ?”

“പിന്നെ കൂമ്പാരം ആകും .”

“അത് വന്നിട്ട് കഴുകിയാൽ

💬 Comments

View all comments