0%

Chapter Title : മഴയ്ക്ക് ശേഷം 3 [Ruther]

Author : Ruther Read All Parts 42K

പോരേ?”

“അത് പറ്റില്ല , പിന്നത്തേക്ക് മാറ്റിവെച്ചാൽ എനിക്ക് മടിയാകും .”

അവൾ വീണ്ടും സിങ്കിലേക്ക് നോക്കി.

“ഒറ്റ പാത്രം പോലും കിടക്കുന്നില്ല.”

“അത് നല്ല കാര്യമല്ലേ?”

“നല്ലതാണ്.”

അവൾ കുറച്ചുനേരം എന്നെ നോക്കി നിന്നു.

“നീ ഈ ശീലങ്ങളൊക്കെ എവിടുന്നാ പഠിച്ചേ ?”

“വീട്ടിൽ നിന്ന് തന്നെ.”

“വീട്ടീന്നോ?”

“അതെ. അമ്മ വീട്ടിലെ കാര്യങ്ങൾ പഠിപ്പിച്ചു. അച്ഛൻ ചെയ്ത കാര്യം അവിടെവെച്ച് തന്നെ തീർക്കണം എന്നൊക്കെ പഠിപ്പിച്ചു.”

“അതുകൊണ്ടാണ് നീ ഇങ്ങനെയായത്.”

“എങ്ങനെയായത്?”

“നല്ല ഡിസ്സിപ്ലിൻ ഉള്ള ഒരാൾ.”

ഞാൻ ചിരിച്ചു.

“അത്രയ്ക്ക് ഒന്നുമില്ല.”

“ഉണ്ട്.”

അവൾ കുറച്ചുനേരം മിണ്ടാതെ നിന്നു.

പിന്നെ പതുക്കെ പറഞ്ഞു.

“നിന്നെപ്പോലെ ഒരാൾ കൂടെ വേണം എന്ന് ആരും ആഗ്രഹിക്കും.”

ആ വാക്ക് കേട്ടപ്പോൾ എന്റെ കൈ ഒരു നിമിഷം നിശ്ചലമായി.

അവൾ ഇത് രണ്ടാമത്തെ തവണയാണ് ഇങ്ങനെ പറയുന്നത് .

ആ പറഞ്ഞതിന്റെ അർത്ഥം എനിക്ക് മനസ്സിലായിരുന്നു.

പക്ഷേ അതിനെക്കുറിച്ച് ചോദിക്കാൻ ഞാൻ തയ്യാറായിരുന്നില്ല.

പിന്നെ കുറച്ചുനേരം ഞങ്ങൾ രണ്ടുപേരും പാചകത്തിൽ മുഴുകി.

അവൾ സവാള അരിയുന്നു.

ഞാൻ ചിക്കൻ തയ്യാറാക്കുന്നു.

ഇടയ്ക്കിടെ അവൾ എന്നെ നോക്കും.

ആദ്യമൊന്നും എനിക്ക് അത്ര ശ്രദ്ധയിൽപ്പെട്ടില്ല.

പിന്നീട് ഓരോ തവണയും അവളുടെ കണ്ണുകൾ എന്നിലേക്കാണ് വരുന്നതെന്ന് മനസ്സിലായി.

ഞാൻ എന്ത് ചെയ്യുന്നു എന്ന് നോക്കുന്നതുപോലെ.

അല്ലെങ്കിൽ...

എന്നെ തന്നെയാണോ നോക്കുന്നത് എന്ന് മനസ്സിലാകാത്ത രീതിയിൽ.

“എന്താ?” ഞാൻ ചോദിച്ചു.

“ഒന്നുമില്ല.”

“നീ കുറേ നേരമായി എന്നെ നോക്കുന്നുണ്ട്.”

“നീ പാചകം നോക്കുകയായിരുന്നു.”

“അതെന്താ ഇതിന് മുൻപ് ആരും പാചകം ചെയ്യന്നത് കണ്ടിട്ടില്ലേ

💬 Comments

View all comments