Chapter Title : മഴയോർമ്മ 1 [OLIVER DUST]
കുറച്ച് നേരം ഒന്നും പറഞ്ഞില്ല. പിന്നെ പതുക്കെ, "എനിക്ക് പേടിയാ, അർജുൻ. ഇവിടം എനിക്ക് എന്റെ സ്ഥലമാ. ജീവിതത്തിൽ ആദ്യമായിട്ടാ ഒരിടം എനിക്ക് അങ്ങനെ തോന്നിയത്."
"എനിക്ക് മനസ്സിലാകും."
"ഇല്ല, നിനക്ക് മനസ്സിലാവില്ല." അവൾ ചിരിച്ചു. "പക്ഷേ നീ മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്. അത് മതി ഇപ്പോൾ."
\* \* \*
"നാളെ രാവിലെ ഒരു സ്ഥലം കാണിക്കാം," ആ വൈകുന്നേരം മീര പറഞ്ഞു. "വീട് വിൽക്കണോ വേണ്ടയോ എന്ന് ആലോചിക്കുന്നതിന് മുൻപ് ഒന്ന് കാണണം."
"എവിടെ?"
"കണ്ടാൽ മതി. പക്ഷേ അഞ്ച് മണിക്ക് എഴുന്നേൽക്കണം."
"അഞ്ച്?" അർജുൻ ഞെട്ടി. "ഞാൻ ലീവിലാ."
"ലീവിൽ ആരും ഉറങ്ങുകയല്ല, ജീവിക്കുകയാ."
പിറ്റേന്ന് രാവിലെ അഞ്ചരയ്ക്ക് അവൻ ഒരു ജാക്കറ്റും ഇട്ട് തണുത്ത് വിറച്ച് മുറ്റത്ത് ഇറങ്ങി. മീര ഒരു കുടയും കയ്യിൽ ഒരു ഫ്ലാസ്കും പിടിച്ച് കാത്തുനിൽക്കുന്നു.
"ഇതാണോ നിന്റെ ലീവ് സ്റ്റൈൽ?" അവൾ ചിരിച്ചു. "വാ."
അവർ തോട്ടത്തിലൂടെ നടന്നു. മഞ്ഞ് കാരണം പത്ത് അടിക്കപ്പുറം ഒന്നും കാണില്ല. ഇലകളിൽ നിന്ന് വെള്ളത്തുള്ളികൾ അവരുടെ മുടിയിൽ വീണു. മീര മുന്നിൽ, അവൻ പിന്നിൽ. ഇടയ്ക്ക് അവൾ കാൽ തെന്നി, അവൻ വേഗം കയ്യിൽ പിടിച്ചു.
"ശ്രദ്ധിച്ച് നടക്ക് പെണ്ണേ."
"ഞാൻ ഇവിടെ ദിവസവും നടക്കുന്നതാ," അവൾ കൈ വിടുവിക്കാതെ തന്നെ പറഞ്ഞു.
"എന്നിട്ടും തെന്നിയല്ലോ."
"അത് നീ പിന്നിൽ നടക്കുന്നത് കൊണ്ടാ. ശ്രദ്ധ മാറി."
അവൻ ചിരിച്ചു. കൈ വിട്ടില്ല. അവളും വിടാൻ ശ്രമിച്ചില്ല. അങ്ങനെ കൈ കോർത്ത് അവർ കുന്ന് കയറി. ആരും ഒന്നും പറഞ്ഞില്ല.
മുകളിൽ
💬 Comments
View all comments