0%

Chapter Title : മഴയോർമ്മ 1 [OLIVER DUST]

Author : OLIVER DUST Read All Parts 27K

എത്തിയപ്പോൾ ഒരു ചെറിയ പാറ. അവിടെ ഇരുന്ന് മീര ഫ്ലാസ്ക് തുറന്നു. ചൂട് ചായ. രണ്ട് കപ്പ് ഒഴിച്ചു. "ഇനി കണ്ണ് തുറന്ന് നോക്ക്, മിസ്റ്റർ ദുബായ്."

അവൻ നോക്കി.

ആ നിമിഷം സൂര്യൻ മലകൾക്ക് പിന്നിൽ നിന്ന് ഉയർന്നു. മഞ്ഞ് സ്വർണ്ണ നിറമായി. താഴെ തേയിലത്തോട്ടം ഒരു പച്ച കടൽ പോലെ ഇളകി. മേഘങ്ങൾ അവരുടെ കാൽക്കീഴിൽ ഒഴുകുന്നു. അവൻ ശ്വാസം പിടിച്ച് ഇരുന്നുപോയി.

"ദുബായിൽ ബുർജ് ഖലീഫ ഉണ്ടാകും," മീര പറഞ്ഞു. "പക്ഷേ അതിന്റെ മുകളിൽ നിന്ന് ഇങ്ങനെ കാണാൻ പറ്റില്ലല്ലോ."

"ഇല്ല," അവൻ പതുക്കെ പറഞ്ഞു. "ഇതൊരു വേറെ ലോകം തന്നെ."

"നീ ഇവിടെ ജനിച്ചവനാ, അർജുൻ. ഇത് നിന്റെ ലോകമാ. നീ മറന്നുപോയതാ."

അവൻ അവളെ നോക്കി. പ്രഭാതത്തിന്റെ വെളിച്ചം അവളുടെ മുഖത്ത് വീണു. കവിളിൽ ഒരു തുള്ളി മഞ്ഞ്. മുടിയിഴകൾ കാറ്റിൽ ഇളകുന്നു. അവൾ ദൂരേക്ക് നോക്കി ചിരിച്ച് ഇരിക്കുകയാണ്, താൻ എത്ര ഭംഗിയുള്ളവളാണെന്ന് ഒട്ടും അറിയാതെ.

"മീരേ."

"ഉം?"

"നീ നോക്കുന്നത് മലയാണ്. പക്ഷേ ഞാൻ നോക്കുന്നത് മറ്റൊന്നാ."

അവൾ തിരിഞ്ഞു. അവന്റെ കണ്ണുകളിലേക്ക് നോക്കി. ആ നോട്ടത്തിൽ എന്താണെന്ന് അവൾക്ക് മനസ്സിലായി. അവളുടെ കയ്യിൽ ചായക്കപ്പ് ചെറുതായി വിറച്ചു.

"കവിതയൊക്കെ വരുന്നുണ്ടല്ലോ, ദുബായ്ക്കാരാ," അവൾ ചെറിയ ശബ്ദത്തിൽ പറഞ്ഞു.

"അച്ഛന്റെ ഡിഎൻഎ ആയിരിക്കും."

ആ വാക്ക് കേട്ട് അവർ രണ്ടുപേരും ചിരിച്ചു. ചിരി നിന്നപ്പോൾ മീര അവന്റെ തോളിൽ പതുക്കെ ചാഞ്ഞു. അവൻ കൈ അവളുടെ ചുറ്റും ഇട്ടു. അവർ കുറേ നേരം അങ്ങനെ ഇരുന്നു. സൂര്യൻ

💬 Comments

View all comments